ഉച്ചഭക്ഷണം നിലച്ച് പോയ ആദിവാസി കുഞ്ഞുങ്ങൾക്ക് ആശ്വാസമേകി കണ്ടനാട്  വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം

കോതമംഗലം :സ്കൂള്‍ അടച്ചതോടെ ആദിവാസി കുട്ടികൾക്ക് ഉച്ചഭക്ഷണം ലഭിക്കുന്നില്ല എന്ന പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ അറിഞ്ഞ   കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ  ഡോ.മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയുടെ നിര്‍ദ്ദേശം പ്രകാരം ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അഭിവന്ദ്യ തിരുമേനിക്ക്  കൈമുത്തിൽ  നിന്ന് ലഭിക്കുന്ന  തുകയിൽ നിന്നും ആദിവാസി കുഞ്ഞുങ്ങൾക്ക്  പോഷക ആഹാരങ്ങൾ വിതരണം ചെയ്തു .

ഓർത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കുട്ടമ്പുഴ ഉറിയംപ്പെട്ടി ആദിവാസി ഊരിലെ 120 – ഓളം വരുന്ന കുട്ടികൾക്ക് ആണ് അവർക്ക് ആവശ്യമായ പോഷക ആഹാരങ്ങൾ വിതരണം ചെയ്തത്.കുട്ടികൾക്കുള്ള പോഷക ആഹാരത്തിന്റെ ആദ്യ കിറ്റ് വിതരണം ഊര്‍ മുപ്പന് നൽകി കൊണ്ട് യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ജോമോൻ ചെറിയാൻ നിർവഹിച്ചു .യുവജനപ്രസ്ഥാനം ഭദ്രാസന ജനറൽ സെക്രട്ടറി ഗിവീസ് മർക്കോസ് ,യുവജനപ്രസ്ഥാനം ഭദ്രാസന ഭാരാവാഹികളായ മെബിൻ ബാബു ,നിഖിൽ .കെ .ജോയി ,അൻസൺ ജെയ്മോൻ തുടങ്ങിയവർ നേതൃത്വം നൽകി .

error: Thank you for visiting : www.ovsonline.in