യാക്കോബായ സഭയുടെ അസ്ഥിത്വം ഇല്ലാതെയാക്കി കോടതി വിധി

മാര്‍  ക്ലീമീസ് vs ബസേലിയോസ് തോമസ് 1 കേസ്
 

യാക്കോബായ സഭയുടെ അസ്ഥിത്വം ഇല്ലാതാക്കിയ പെരുമ്പാവൂര്‍ സബ് കോടതിയുടെ രണ്ടാമത്തെ വിധി

 

പെരുമ്പാവൂര്‍ സബ് കോടതിയുടെ യാക്കോബായ സഭയുടെ ഭരണഘ്ടനയെപ്പറ്റിയുള്ള പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്

1. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ സൊസൈറ്റി ആക്റ്റ് അനുസരിച്ച് നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ല – ആയതിനാൽ തന്നെ നിയമപരമായ നിലനില്ക്കുന്ന സ്ഥാപനം അല്ല. അതുകൊണ്ട് ഈ സ്ഥാപനത്തിന് എതിരെ ചോദിച്ചിരിക്കുന്ന നിവൃതികൾ അനുവദിക്കാവുന്നതല്ല.

 

1


 
2.  1995 ലെ ബഹു സുപ്രീം കോടതി ഉത്തരവിന് ശേഷം ജനങ്ങൾക്കോ  പള്ളികൾക്കോ  മലങ്കര സഭയില്‍ നിന്ന് വിട്ടുപോയി മറ്റൊരു അസോസിയേഷനിലോ മറ്റൊരു ഭരഘടനയുടെ കീഴിലോ പ്രവര്ത്തിക്കുന്നതും അനുവാദമില്ല.

2തങ്ങളുടെ ഭരണഘടന രജിസ്റ്റർ ചെയ്തതാണ് എന്നും ഓർത്തഡോൿസ്‌  സഭയുടെ 1934 ലെ സഭാ ഭരണഘടന ബുക്ക്‌ ലെറ്റ്‌ രൂപത്തിൽ  ഉള്ളതാണ് എന്നും അവ രജിസ്റ്റർ ചെയ്തവയല്ല എന്നുമുള്ളതായിരുന്നു യാക്കോബായ വിഭാഗത്തിന്റെ  പ്രധാന വാദം. മാറിക പള്ളി കേസിൽ  ഈ വാദം മൂവാറ്റുപുഴ സബ് കോടതി അന്ഗീകരിച്ചിരുന്നു, എങ്കിലും കേരളാ ഹൈക്കോടതി ആ വിധി റദാക്കി  . എന്നാൽ രജിസ്റ്റർ  ചെയ്തു എന്ന് അവകാശപ്പെടുന്ന ഭരണഘടനക്ക് നിയമസാധുത ഇല്ല എന്നാണ് ഇപ്പോൾ  പെരുമ്പാവൂർ  സബ് കോടതി കണ്ടെത്തിയിരിക്കുന്നത്. കോതമംഗലം സബ് രജിസ്റ്റർ ഓഫീസിൽ  ഡോകുമെറ്റ്‌ നമ്പർ 96/4/2002 ആയി രജിസ്റ്റർ ചെയ്തിരിക്കുന്നു എന്ന് ഈ കേസിലെ ഇരു കഷികളും സമ്മതിക്കുന്നുണ്ടെങ്കിലും ഈ ഭരണഘടന 1955ലെ തിരുവിതാംകൂർ കൊച്ചി ചാരിറ്റബിൾ   സൊസൈറ്റി രജിസ്ട്രഷൻ  ആക്ട് 12 ആം വകുപ്പ് അനുസരിച്ച് രജിസ്റ്റർ ചെയ്തിട്ടില്ല. ആയതിനാൽ തന്നെ അതിനു പ്രത്യക നിയമപരമായ നിലനില്പ്പ് ‌ (separate legal entity) ഇല്ല. ഇനി അവ പ്രസ്തുത ആക്ടിന് കീഴിൽ രജിസ്റ്റർ ചെയ്താലും ബഹു സുപ്രീം കോടതി ഉത്തരവ് അനിസരിച്ചു വ്യക്തികൾക്കോ പള്ളികൾക്കോ 1934 ഭരണഘടന വിട്ടു മറ്റൊരു ഭരണഘടന സ്വീകരിക്കുന്നതിനു വിലക്കുമുണ്ട്‌.

12654494_664842000324697_4197429149208228239_n

മാര്‍ ക്ലീമിസിന്റെ കേസില്‍ ഭാഗീകം ആയി ഡിക്രി (partly decreed) ആവാനുള്ള കാരണവും ഇതുതന്നെ. പൊതുവിൽ  യാക്കോബായ വിഭാഗം എന്നത് ഒരു തട്ടിപ്പ് സംഘം ആണെന്ന് ഈ വിധിയോടു കൂടി കൂടുതൽ വ്യക്തമായിരിക്കുകയാണ് ( വിധി ന്യായം പാരഗ്രാഫ്    22 & 23)

 

12642673_664842033658027_8956998430675244403_n

യാക്കോബായ വിഭാഗം  എന്ന പേരിൽ 2002- ൽ ആരംഭിച്ച പുത്തൻകുരിശ് സൊസൈറ്റിയുടെ ഭരണഘടനക്കും അസോസിയേഷനും നിയമസാധുതയില്ലെന്ന് പെരുമ്പാവൂര്‍ സബ് കോടതി  പുറപ്പെടുവിച്ച സുപ്രധാന വിധിയുടെ പൂര്‍ണ്ണ രൂപം

Perumbavoor verdict OS No 74/2013 pdf

https://www.facebook.com/media/set/?set=a.1629168017331611.1073741839.1400692690179146&type=3

error: Thank you for visiting : www.ovsonline.in