രോഗികള്‍ക്കും വയോധികര്‍ക്കും ആശ്വാസം പകര്‍ന്നു ; മാധവശേരിക്ക് നവ്യാനുഭവവുമായി ഇടയന്‍ ഭവനങ്ങള്‍ സന്ദര്‍ശിച്ചു.

കൊല്ലം/പുത്തൂര്‍ : മാധവശേരി സൈന്റ് തെവോദോറോസ് ഓര്‍ത്തഡോക്‍സ്‌ ദൈവാലയത്തിന്‍റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കൊല്ലം ഭദ്രാസന വൈദിക കൂട്ടായ്മ ഇടവകയില്‍ നടത്തി വരുന്ന ആഭ്യന്തര മിഷനോട് അനുബന്ധിച്ച് , ഇടവകയിലെ പ്രായാധിക്യം മൂലം അവശരായ മാതാ പിതാക്കളെയും രോഗികളെയും ഭദ്രാസന മെത്രാപൊലീത അഭിവന്ദ്യ സഖറിയാസ് മാര്‍ അന്തോണിയോസ് തിരുമേനി ഭവനങ്ങള്‍ സന്ദര്‍ശിച്ചത്‌ മാധവശേരിക്ക് വേറിട്ട അനുഭവമായി. രോഗികളുമായി ഏറെ നേരം സമയം ചെലവഴിച്ച തിരുമേനിയുടെ സാമീപ്യം ആശ്വാസത്തിന്‍റെ കുളിര്‍ തെന്നലായി മാറി . ഇടവകയിലെ പതിമ്മൂന്നോളം ഭവനങ്ങള്‍ ഭദ്രാസന ഇടയന്‍ സന്ദര്‍ശിച്ചു പ്രാര്‍ഥിക്കുകയുണ്ടായി. ഇടവക വികാരി മാത്യു അബ്രഹാം അച്ഛനും, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, യുവജന പ്രസ്ഥാന അംഗങ്ങളും തിരുമേനിയെ അനുഗമിച്ചു.
മൂന്നു ദിവസമായി നടക്കുന്ന മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് (ഒക്ടോബര്‍ 17) അഭിവന്ദ്യ തിരുമനസ്സിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന വി. കുര്‍ബാനയോടെ സമാപിക്കുന്നതാണ്.

error: Thank you for visiting : www.ovsonline.in