കുടുംബജീവിതം ദൈവനിയോഗം – പരിശുദ്ധ കാതോലിക്കാ ബാവ

കുടുംബജീവിതം ദൈവം തരുന്ന വലിയ നിയോഗമാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ വിവാഹ സഹായ വിതരണ സമ്മേളനം പരുമലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തലമുറകളെ മനുഷ്യസ്‌നേഹവും ദൈവസ്‌നേഹവുമുള്ളവരായി വളര്‍ത്തുവാന്‍ ഓരോ ദമ്പതികള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും പരിശുദ്ധ ബാവ പറഞ്ഞു. ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു. വൈദികട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, പരുമല സെമിനാരി കൗണ്‍സില്‍ അംഗം ഫാ.ജോണ്‍സ് ഈപ്പന്‍, വിവാഹ സഹായ സമിതി കണ്‍വീനര്‍ ഏബ്രഹാം മാത്യു വീരപ്പള്ളില്‍, സമിതി അംഗങ്ങളായ ഫാ.ജോസഫ് സാമുവല്‍ ഏവൂര്‍, ജോ ഇലഞ്ഞിമൂട്ടില്‍, സജി കളീക്കല്‍, ജോണ്‍സി ദാനിയേല്‍, കെ.എ.ഏബ്രഹാം, ഷാജന്‍ ഫിലിപ്പ്, എ.കെ.ജോസഫ്, റോണി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ കാതോലിക്കാ സ്ഥാനാരോഹണ നവതിയോടനുബന്ധിച്ച് സമൂഹത്തിലെ നാനാജാതി മതസ്ഥരായ 90 നിര്‍ധനര്‍ക്കാണ് സഹായം നല്‍കുന്നത്. ഇതിന്റെ ആദ്യ ഗഡുവായി 50 പേര്‍ക്ക് വിവാഹ സഹായ വിതരണം നടത്തി.

error: Thank you for visiting : www.ovsonline.in