പോത്താനിക്കാട് ഉമ്മിണികുന്ന് പളളിയിൽ അഡ്വ കമ്മീഷനെ വച്ച് ഇലക്ഷൻ നടത്തണമെന്ന വിഘടിത വിഭാഗം ഹർജി തള്ളി

പോത്താനിക്കാട്: മലങ്കര സഭയിൽ രണ്ടാം സമുതായ കേസിന് ശേഷം 1934 ലെ ഭരണഘടനാ പ്രകാരം പള്ളി ഭരിക്കണമെന്ന വിധി നേടുകയും അത് നടപ്പാക്കി എടുക്കുകയും ചെയ്ത് ആദ്യ ഇടവകയാണ്. ഈ ഇടവക നിരവധി വർഷം അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിൽ ഇരുന്നതും 1997 ൽ ഈ പള്ളിയുടെ അന്തിമ വിധി ബഹു സുപ്രിം കോടതിയിൽ നിന്ന് ഉണ്ടായതിന് ശേഷം വികാരിയുടെ അദ്ധ്യക്ഷതയിൽ നിയമാനുസൃത യോഗം ചേർന്ന് കൈക്കാരന്മാരെയും മാനേജിങ്ങ് കമ്മിറ്റിയെയും തിരഞ്ഞെടുക്കുകയും ചെയ്തു.

എന്നാൽ ടി പള്ളി അഡ്മിന്സ്ട്രേറ്റീവ് ഭരണത്തിൻ കീഴിൽ ആയിരുന്നപ്പോൾ അഡ്വ കമ്മിഷൻ തയ്യാറാക്കിയ ഇടവക ലിസ്റ്റ് പ്രകാരം ഇലക്ഷൻ നടത്തണമന്നും അല്ലാതെ തിരഞ്ഞെടുത്തവരെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് വിഘടിത വിഭാഗം നൽകിയ OS 40/2000 കേസ് ജില്ലാ കോടതി തള്ളുകയും അപ്പീൽ ആയി നൽകിയ AS 294/2002 ഹർജിയും കേരളാ ഹൈക്കോടതി ഇപ്പോൾ ജില്ലാ കോടതി വിധി ശരിവച്ചു കൊണ്ട് അപ്പീൽ തള്ളിക്കളയുകയും ചെയ്തു.

മലങ്കര സഭയുടെ ഇടവക പള്ളികളിൽ 1934-ലെ ഭരണഘടന പ്രകാരം നിയമിക്കപ്പെട്ട വികാരിയുടെ അദ്ധ്യക്ഷതയിലാണ് ഇടവക യോഗം കൂടേണ്ടത് എന്നും. അത് ഭരണഘടനയുടെ 7-ഉം 12-ഉം വകുപ്പുകൾ അനുസരിച്ചായിരിക്കുമെന്നും കോടതി കണ്ടെത്തി. ടി വകുപ്പുകൾ പ്രകാരം വികാരി ഇലക്ഷൻ നടത്തിയില്ല എങ്കിൽ വകുപ്പ് 14 പ്രകാരം ഇടവക മെത്രാപ്പോലീത്തായ്ക്ക് പരാതി നൽകാമെന്നും അതിലെ തീർപ്പ് നടപ്പാക്കണമെന്നും വിധി പ്രഖ്യാപിച്ചു. കമ്മിഷൻ വച്ച് ഇലക്ഷൻ നടത്തണം എന്നുള്ള ആവശ്യം 1934 ഭരണഘടനക്ക് വിപരീതമാണെന്നും അത് അനുവദിക്കാൻ കഴിയില്ല എന്നും കോടതി വിധിയിൽ ചൂണ്ടിക്കാണിക്കുന്നു.

1934 ഭരണഘടനാ പ്രകാരം മലങ്കര സഭാ പള്ളികളിൽ ഇലക്ഷൻ നടത്താൻ അഡ്വ. കമ്മീഷനെ നിയമിക്കണമെന്ന ചില ഫോറംകാരുടെ ആഗ്രഹത്തിന് കേരളാ ഹൈക്കോടതി തടയിട്ടിരിക്കുകയാണെന്നുള്ളതാണ് ഈ വിധിയുടെ പ്രത്യേകത. ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി അഡ്വ. ബിജു എബ്രാഹാം ഹാജരായി.

പോത്താനിക്കാട് ഉമ്മിണികുന്ന് പളളിയിൽ അഡ്വ കമ്മീഷനെ വച്ച് ഇലക്ഷൻ നടത്തണമെന്ന വിഘടിത വിഭാഗം ഹർജി തള്ളി

പോത്താനിക്കാട് ഉമ്മിണികുന്ന് പളളിയിൽ അഡ്വ കമ്മീഷനെ വച്ച് ഇലക്ഷൻ നടത്തണമെന്ന വിഘടിത വിഭാഗം ഹർജി തള്ളി

പോത്താനിക്കാട് ഉമ്മിണികുന്ന് പളളിയിൽ അഡ്വ കമ്മീഷനെ വച്ച് ഇലക്ഷൻ നടത്തണമെന്ന വിഘടിത വിഭാഗം ഹർജി തള്ളി

error: Thank you for visiting : www.ovsonline.in