തുരുത്തിപ്ലി മർത്തമറിയം പള്ളി ഓർത്തോഡോക്‌സ് സഭയുടേതെന്ന് കോടതി

അധികാരമില്ല,ഇടവകാംഗത്തെ പുറത്താക്കിയ നടപടി റദ്ദാക്കി

പെരുമ്പാവൂർ – തുരുത്തിപ്ലി മർത്തമറിയം വലിയ പള്ളി ഓർത്തഡോക്സ്‌ സഭയുടേതെന്നു കണ്ടെത്തി ഇടവകാംഗത്തെ പുറത്താക്കിയ മാനേജിങ് കമ്മിറ്റിയുടെ നടപടി കോടതി റദ്ദ് ചെയ്തു. അങ്കമാലി ഭദ്രാസനത്തിൽ വിഘടന വാദികൾ കൈയ്യേറിയ ഇപ്പള്ളിയിൽ ഉണർന്നു പ്രസ്ഥാനത്തിൽ പങ്കെടുത്തു എന്നാരോപിച്ചു വിഘടിത ഇടവകയിൽ പെട്ട മത്തായിയെ പുറത്താക്കിത്.

തന്നെ പുറത്താക്കാൻ വിഘടന വാദികൾക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജിക്കാരൻ ഇപ്പള്ളിക്ക് 1934 മലങ്കര സഭ ഭരണഘടന പ്രകാരം തിരഞ്ഞെടുക്കപ്പെട്ട പള്ളി കമ്മിറ്റി അല്ലെന്നു ബോധിപ്പിച്ചു.മലങ്കര സഭയുടെ പള്ളികൾ 1934 ഭരണഘടനാ അനുസരിച്ചു ഭരിക്കപ്പെടണമെന്ന സുപ്രീം കോടതി വിധി തുരുത്തിപ്ലി പള്ളിക്കും ബാധകമാണെന്നും ആയതിനു വിരുദ്ധമായി സമാന്തര ഭരണമാണ് പള്ളിയിൽ നടക്കുന്നതുമെന്ന വാദം ബഹു:കോടതി അംഗീകരിച്ചു പുറത്താക്കാൻ അധികാരമില്ലെന്ന് ഉത്തരവിട്ടത്.

(OS 56/2015 , M.A Mathai Vs Fr. John Joseph Pathikkal കേസിലാണ് ഉത്തരവ്)

error: Thank you for visiting : www.ovsonline.in