തിരുവാർപ്പ് പള്ളി കേസ്- യാക്കോബായ വിഭാഗത്തിന് പള്ളിയിലും അനുബന്ധ സ്ഥാപനങ്ങളിലും ശാശ്വത നിരോധനം

കോട്ടയം: മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കോട്ടയം ഭദ്രാസനത്തിൽ ഉൾപ്പെടുന്ന തിരുവാർപ്പ് മർത്തശ്മൂനി പള്ളി 1934 ഭരണഘടനാ പ്രകാരം ഭരിക്കപ്പെടണം എന്ന് കോട്ടയം മുൻസിഫ് കോടതി. യാക്കോബായ വിഭാഗത്തിന് പള്ളിയിലും അനുബന്ധ സ്ഥാപനങ്ങളിലും (സെമിത്തേരി, പാരിഷ് ഹാൾ, സെൻറ് മേരീസ് എൽ പി സ്കൂൾ, കുരിശടികൾ) ശാശ്വത നിരോധനം. 

2017 ജൂലൈ 3 -ലെ സുപ്രീം കോടതി വിധിക്കു ശേഷം മലങ്കര ഓർത്തഡോക്സ്‌ സഭയുടെ 1934 ഭരണഘടനാ പ്രകാരം പള്ളി ഭരിക്കപ്പെടണം എന്ന് ആവശ്യപ്പെട്ടു ഇടവകക്കാർ നൽകിയ കേസിലാണ് വിധി പ്രഖ്യാപിച്ചത്. ഫാ. എ വി വറുഗീസ് ആറ്റുപുറം ആണ് ഇടവകയുടെ 1934 ഭരണഘടനാ പ്രകാരം നിയമിതനായിട്ടുള്ള വികാരി. ഓർത്തഡോക്സ്‌ സഭയ്ക്ക് വേണ്ടി അഡ്വ . എം സി സ്കറിയ ഹാജരായി.

2017 ജൂലൈ 3 -ലെ സുപ്രീം കോടതി വിധിക്കു ശേഷം കോട്ടയം ഭദ്രാസനത്തിൽ ആദ്യമായി മാതൃ സഭയിലേക്കു മടങ്ങുന്ന ഇടവക ആണ് ഇത്. സഭാ യോജിപ്പിനായി ധീരമായ നടപടി സ്വീകരിച്ച ആ ഇടവക അംഗങ്ങളെ ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ അഭിനന്ദിക്കുന്നു. 2017 -ലും, 2018 -ലും, 2019 -ലും തുടർച്ചയായി വന്ന സുപ്രീം കോടതി വിധികൾ ഉൾക്കൊണ്ടുകൊണ്ട് വിഘടിച്ചു നിൽക്കുന്ന മറ്റു ഇടവകകളും മാതൃ സഭയിലേക്കു മടങ്ങി സഭാ യോജിപ്പ് വേഗത്തിൽ ആക്കാൻ പരിശ്രമിക്കണമെന്നു അഭ്യർഥിക്കുന്നു.

error: Thank you for visiting : www.ovsonline.in