കണക്കുകള്‍ പുറത്ത് ; ‘ടാഗ്’ഏറ്റെടുത്തു സോഷ്യല്‍ മീഡിയ

കോട്ടയം : സൈബർ ലോകത്തെ ചതിക്കുഴികളിലേക്ക് ടാഗ് ചെയ്യപ്പെടുന്ന ജീവിതങ്ങൾ നേരിടേണ്ടിവരുന്ന വിപത്തിനെകുറിച്ച് പ്രതിപാദിക്കുന്ന ഹ്രസ്വചിത്രവുമായി വൈദികൻ. സമൂഹമാധ്യമങ്ങളുടെ ഇരകളാക്കപ്പെടുന്നവരുടെ ജീവിതത്തിന്റെ ദൃശ്യവൽക്കരണമാണ് ഫാ. വർഗീസ് ലാൽ ഒരുക്കിയ ‘ടാഗ്’ എന്ന ഹ്രസ്വചിത്രം.എല്ലാ മാതാപിതാക്കള്‍ക്കുമായി സമര്‍പ്പിച്ച ടാഗിന് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.സെപ്റ്റംബര്‍ പത്തിന് റിലീസ് ചെയ്ത ‘ടാഗ്’ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ യൂടൂബില്‍ മാത്രം 97,000 അധികം പേരാണ് ചിത്രം കണ്ടത്.ഫെയിസ്ബുക്കും വാട്സ് ആപ്പും വഴി ചിത്രം കണ്ടവരുടെ കണക്കുകള്‍ ലഭ്യമല്ല.ഇതിനോടകം വരുമെന്നാണ് വിലയിരുത്തല്‍.

 

കുടുംബബന്ധങ്ങളിലെ വിള്ളലുകൾ സമൂഹത്തിലെ ക്രിമിനൽ വൽക്കരണത്തിലേക്കു നയിക്കുന്നുവെന്ന സമീപകാല യാഥാർഥ്യത്തിലൂന്നിയാണ് ‘ടാഗ്’ നിർമിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളുടെ ചതിക്കുഴികളിൽ അകപ്പെടുന്നവർ ഒടുവിൽ എത്തിപ്പെടുന്നത് ആത്മഹത്യയിലേക്കാണ്. ഇതിനെതിരെയുള്ള ബോധവൽക്കരണം കൂടിയാണ് ‘ടാഗ്’. മലങ്കര ഓർത്തഡോക്സ് സഭ മാനവ ശാക്തീകരണ വിഭാഗമാണ് ‘ടാഗ്’ നിർമിച്ചിരിക്കുന്നത്. അഞ്ജു കുര്യൻ, വിജയരാഘവൻ, നീന കുറുപ്പ് തുടങ്ങിയ താരനിര പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഫാ. വർഗീസ് ലാൽ സംവിധാനം ചെയ്യുന്ന ഇരുപതാമത് ഹ്രസ്വ ചിത്രമാണ് ‘ടാഗ്’. എംജി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്ന് ഫിലിം ആൻഡ് ടൈം എന്ന വിഷയത്തിൽ എംഫിൽ നേടിയ ഫാ. വർഗീസ് ലാൽ, നിലവിൽ ഡോ. ജോസ് കെ. മാനുവലിന്റെ മേൽനോട്ടത്തിൽ സിനിമ ആൻഡ് മീഡിയ എന്ന വിഷയത്തിൽ ഗവേഷണം നടത്തുകയാണ്.

error: Thank you for visiting : www.ovsonline.in