ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ചാരിതാർത്ഥ്യത്തോടെ എറണാകുളം സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ

എറണാകുളം സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ കാലം ചെയ്ത ഭാഗ്യസ്മരണാർഹനായ ജോസഫ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തായുടെ സ്മരണാർത്ഥം നടത്തപ്പെടുന്ന സ്നേഹനിധി എന്ന നിർദ്ധനരാ യ വിദ്യാർത്ഥികൾക്കു നൽകുന്ന പഠന സഹായ വിതരണം 2019 ആഗസ്റ്റ് 15 ന് നടന്നു.കൊച്ചി, അങ്കമാലി, കണ്ടനാട് E & W ഭദ്രാസനങ്ങളിലെ സമർത്ഥരായ വിദ്യാർത്ഥികൾക്കാണ് ധനസഹായ വിതരണം നടത്തിയത്. ഈ വർഷം 115 വിദ്യാർത്ഥികൾക്കായി 14 ലക്ഷം രൂപ വിതരണം നടത്തുവാൻ ഇടവകയ യ്ക്ക് കഴിഞ്ഞു. ഇടവക മെത്രാപ്പോലീത്ത അഭി.ഡോ. യാക്കോബ് മാർ ഐറേനിയോസ് തിരുമേനിയുടെ ജന്മദിനത്തിലാണ് ഈ ധനസഹായ വിതരണം നടന്നത്‌. വർഷങ്ങളായി നടത്തി വരുന്ന ഈ ജീവകാരുണ്യ പ്രവർത്തനത്തിലൂടെ ഒരു കോടി രൂപ നിർദ്ധനരായ 750 വിദ്യാർത്ഥികൾക്ക് നൽകുവാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇടവക. അഭി.ഡോ.തോമസ് മാർ അത്താനാസിയോസ്, ഡോ. യാക്കോബ് മാർ ഐറേനിയോസ് , ഫാ. O. V. ഏലിയാസ്, ഇടവക വികാരി ഫാ.ജയിംസ് വർഗീസ്, ഫാ. ജോൺ ജോർജ്, ഫാ. സഖറിയ ജോൺ തുടങ്ങിയ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിലാണ് ഇടവകയിൽ വച്ച് ഈ ജീവകാരുണ്യ പദ്ധതിയായ സ്നേഹനിധി സഹായ വിതരണം നടന്നത്.

error: Thank you for visiting : www.ovsonline.in