പുത്തൻകുരിശ് സെൻറ്. പീറ്റേഴ്സ് ആൻഡ് സെൻറ്. പോൾസ് പള്ളി 1934 ഭരണ ഘടന പ്രകാരം ഭരിക്കപ്പെടണം

പുത്തൻകുരിശ് സെൻറ്. പീറ്റേഴ്സ് ആൻഡ് സെൻറ്. പോൾസ്  ഓർത്തഡോക്സ്‌ പള്ളിയും അനുബന്ധ സ്ഥാപനങ്ങളും മലങ്കര സഭയുടെ 1934 ലേ ഭരണ ഘടന പ്രകാരം ഭരിക്കപ്പെടേണ്ടതാണെന്ന് എറണാകുളം ജില്ലാ കോടതി. പള്ളിയുടെ ഭരണം ശരിയായ രീതിയിൽ അല്ല നടക്കുന്നത് എന്ന് നിരീക്ഷിച്ച കോടതി, ഇതു വരെയുള്ള വരവു ചിലവ് കണക്കുകൾ ഓഡിറ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുവാനും യാക്കോബായ വിഭാഗത്തോട് ആവശ്യപ്പെട്ടു. കോടതി ചെലവ് ഓർത്തഡോക്സ്‌ സഭക്ക് നൽകുവാനും യാക്കോബായ വിഭാഗത്തോട് കോടതി ഉത്തരവ് ഇട്ടു.

1934 ഭരണ ഘടന പ്രകാരം ഇടവക മെത്രാപോലീത്ത നിയമിക്കുന്ന വികാരിക്ക് മാത്രമേ കർമങ്ങൾ അനുഷ്ഠിക്കുവാൻ ഉള്ള അവകാശമുള്ളൂ എന്നും കോടതി ചൂണ്ടി കാട്ടി. യാക്കോബായ വിഭാഗത്തിലെ അച്ചന്മാർക്കും മെത്രാപോലീതത്തമാർക്കും പള്ളിയിൽ കോടതി പൂർണ നിരോധനം ഏർപ്പെടുത്തി. 1975 -ൽ ഓർത്തഡോക്സ്‌ സഭ നൽകിയ കേസ് 2011 -ൽ ജില്ലാ കോടതി സാങ്കേതിക പിഴവ് മൂലം പിൻവലിക്കുവാൻ കോടതി നിർദേശിക്കുകയും തുടർന്നു പുതിയ കേസ് നൽകുകയും ആയിരുന്നു. അന്ന് നിരുപാധികം ഓർത്തഡോക്സ്‌ സഭ പള്ളിയിൽ നിന്ന് പിൻവാങ്ങുകയും തുടർന്നു യാക്കോബായ വിഭാഗത്തിൻറെ നിയന്ത്രണത്തിൽ വരികയും ചെയ്തത് ആണ് ഈ പള്ളി. അതെ സമയം പള്ളിയിൽ നിന്നും തിരുശേഷിപ്പ്, പള്ളി മണി, സ്വർണ കുരിശ്, വെള്ളി കുരിശ് തുടങ്ങിയ വില പിടിപ്പുള്ള വസ്തുക്കൾ കൊള്ളയടിക്കപ്പെട്ടതിൽ പുത്തൻകുരിശ് പോലീസ് കേസെടുത്തു അന്വേഷണം നടത്തി വരുന്നു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in