‘എന്‍റെ സഭ എനിക്ക്‌ തന്ന സ്വാതന്ത്രംകൊണ്ടാണ് ഇവിടെ നിൽക്കുന്നത്’ ; വൈറലായി യുവതിയുടെ പ്രസംഗം

ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ കേന്ദ്ര കമ്മിറ്റി അംഗവും നിലക്കൽ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ജോയിന്റ് സെക്രട്ടറിയും ആയ മിന്‍റ മറിയം വർഗ്ഗീസ് മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 82-മത് അന്താരാഷ്ട്ര സമ്മേളനത്തിൽ നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കുടുംബത്തില്‍ നിന്നുമാണ് സ്ത്രീയുടെ വളര്‍ച്ച. മുള്ളിന്‍റെ ശ്രേഷ്ഠതയും ഇലയുടെ ദയനീയാവസ്ഥയും പഠിപ്പിച്ചു പെണ്‍കുഞ്ഞുങ്ങളെ സമൂഹത്തിലേക്ക് വിടുന്നു.അടക്കവും ഒതുക്കവും ഉണ്ടാകേണ്ടത് അവളുടെ കാഴ്ചപ്പാടിലാണ്. എങ്ങനെയാണ് അവന്‍ ഇല്ലാത്ത അടക്കവും ഒതുക്കവും അവള്‍ക്ക് മാത്രമായി കല്‍പ്പിച്ചു വളരുന്നത് – മിന്‍റ പറയുന്നു.

error: Thank you for visiting : www.ovsonline.in