പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി രാജിവെപ്പിച്ചു ; ബാവ കക്ഷിയിൽ ആധിപത്യമുറപ്പിച്ചു വിമത വിഭാഗം

ടീം ഓവിഎസ്‌

എറണാകുളം : പുത്തൻകുരിശ് കേന്ദ്രമാക്കി സമാന്തര ഭരണം നടത്തുന്ന ബാവ കക്ഷി എന്നറിയപ്പെടുന്ന പാത്രിയർക്കീസ് ക്യാബിൽ ഭിന്നത പൊട്ടിത്തെറിയിൽ. ഇന്ന് ചേർന്ന മെത്രാപ്പോലീത്തമാരുടെ അനധികൃത യോഗം സിനഡ് സെക്രട്ടറി ജോസഫ് മാർ ഗ്രീഗോറിയോസ്,ട്രസ്‌റ്റി തമ്പു ജോർജ് തുലകൻ എന്നിവരുടെ രാജി പുറത്താക്കുമെന്ന ഭീഷണി മുഴക്കി എഴുതി വാങ്ങി. ഗത്യന്തരമില്ലാതെയായിരുന്നു ഇരുവരും കീഴടങ്ങിയത്. മലങ്കര സഭാക്കേസിൽ ഏറ്റ വൻ തിരിച്ചടിയാണ് കാരണമായി പറയുന്നതെങ്കിലും ഏറെ കാലമായി നിലനിൽക്കുന്ന കടുത്ത വിഭാഗീയതയാണ് രാജിയിലെത്തിച്ചിരിക്കുന്നത് . കഴിഞ്ഞ ദിവസം സിനഡ് ചേരുന്നതിനിടെ നേതൃമാറ്റമാവശ്യപ്പെട്ടു പ്രതിഷേധക്കാർ മുറിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചിരുന്നു. ഇതോടെയാണ് ഭിന്നത മൂർച്ഛിച്ചത്. തോമസ് പ്രഥമനെ മുൻനിർത്തി ഗ്രീഗോറിയോസ്,തമ്പു,ഷാനു നിയന്ത്രിക്കുന്ന ഗ്രൂപ്പ്‌ ആയിരുന്നു അവിടെ പ്രബലം. ‘വീഴ്ച്ച’യിൽ സ്വന്തം ചേരിയിലുള്ള മെത്രാന്മാർ അടങ്ങുന്ന പലരും മറു കണ്ടം ചാടിയതാണ് പ്രബല വിഭാഗത്തിന്റെ അടിത്തറ ഇളക്കിയത്. സഭാക്കേസിൽ പരാജയം പുതുമയല്ല, 1958,1995 ലും പ്രതികൂല വിധിയുണ്ടായതായി ചൂണ്ടിക്കാട്ടി തമ്പുവും മാർ ഗ്രിഗോറിയോസും പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വിമത നീക്കത്തിന് ചുക്കാൻ പിടിച്ചത് യൗസേബിയോസ്,തീമോത്തിയോസ്,ദിയസ്ക്കോറോസ് മെത്രാൻമാരും സോഷ്യൽ മീഡിയ പ്രചരണങ്ങൾ അഴിച്ചു വിട്ടത് അവരുടെ അനുയായികളായ പ്രവർത്തരുമാണ്.

കൂറിലോസിന്റെ മൗനാനുവാദത്തോടെയായിരുന്നു ഇത്. ന്യൂനപക്ഷമായിരുന്ന വിമത വിഭാഗം ഇനി നേതൃത്വം പിടിച്ചെടുക്കാനുള്ള നീക്കങ്ങൾക്കായിരിക്കും ശ്രദ്ധ ചെലുത്തുക. കിറ്റക്സ് ഗ്രൂപ്പ്‌ ഉടമ സാബുവിന്റെ പേരാണ് സജീവമായി പരിഗണിക്കുന്നത്. കോട്ടയം കേന്ദ്രീകരിച്ചു ഓഫ്‌ലൈൻ പ്രവർത്തനം നടത്തുന്ന  ഷെവലിയാറിനെ പോലുള്ള ഇത്തിൾകണ്ണികളാണ്  കഷ്ടത്തിൽ ആയിരിക്കുന്നത്. വിമത വിഭാഗം മാനേജർ  മെത്രാൻ നേതൃത്വത്തോട് അടങ്ങാത്ത പകയുണ്ടായിരുന്നു. സ്ത്രീ-മദ്യപാന ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു മെത്രാനെ മലയോരത്തു  നിന്ന് വന വാസം കല്പിച്ചു ഇന്ദ്രപ്രസ്ഥത്തിലേക്ക് കടത്തിയത്. നേതൃത്വത്തിനെതിരെ ശബ്ദം ഉയർത്തി കാരണത്താൽ ആയിരുന്നു പ്രതികാര നടപടി. ഇതിന് ശേഷം ചാവേർ പരിവേഷം അണിഞ്ഞു രക്ഷകൻ ആയിയെത്തിയ മെത്രാൻ പതിയെ രംഗങ്ങളിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഓർത്തഡോക്സുകാരുടെ പേരിൽ വരെ വ്യാജ പേജുകൾ ഉണ്ടാക്കി വിവാദങ്ങൾ വഴി തിരിച്ചു വിടാൻ ശ്രമിച്ചിരുന്നുന്നെങ്കിലും വിലപ്പോയിയില്ല.

പാളയത്തിൽ ഭിന്നിപ്പിച്ചു ഭരിക്കാൻ പാത്രിയർക്കീസും

“ഡിവൈഡ് ആൻഡ് റൂൾ” സിന്താന്തം തന്നെയാണ് പാത്രിയർക്കീസുമാർ മലങ്കര സഭയിൽ എക്കാലവും പയറ്റിയത്. ശക്തമായ നിയമ പോരാട്ടത്തിലൂടെ മലങ്കര സഭ മേൽക്കോയ്‌മ്മയെ അതിജീവിക്കാനായി. ഇപ്പോൾ സ്വന്തം പാളയത്തിലാണ് പാത്രിയർക്കീസ് ഇത് പയറ്റുന്നത്. പാത്രിയർക്കീസ് തിരഞ്ഞെടുപ്പിൽ തോമസ് പ്രഥമൻ പിന്തുണച്ച സ്ഥാനാർത്ഥി തോറ്റു.ഇതായിരുന്നു തുടക്കം. ഇതിനിടെ യൂജിൻ കപ്ലാനെ ബദൽ പാത്രിയർക്കീസായി വാഴിക്കാൻ വിമത സിറിയൻ മെത്രാന്മാർ പദ്ധതിയിട്ടു. മലങ്കരയിൽ നിന്ന് പിന്തുണയുണ്ടായിരുന്നു എന്നറിഞ്ഞ പാത്രിയർക്കീസ് പുതിയ ആളുകളെ നേതൃത്വത്തിലേക്ക് കൊണ്ടു വരാൻ നീക്കമിട്ടത്. കടുത്ത അസ്വാരസ്വങ്ങൾക്കിടെയും മലങ്കരയിൽ ഒരു വിഭാഗം മെത്രാന്മാരെ കൂടെ നിർത്തി. അതുകൊണ്ട് തന്നെ ദിയസ്‌ക്കോറോസ്,തീമോത്തിയോസ് മെത്രാന്മാർക്കാണ് സാധ്യതയെന്നും പറയപ്പെടുന്നു.

error: Thank you for visiting : www.ovsonline.in