ഓർത്തഡോക്സ് സഭ സെമിനാരി ദിനം ഒക്ടോബർ 7ന്

മലങ്കര ഓർത്തഡോക്സ്‌ സഭ ഒക്ടോബർ 7 ന് വൈദീക സെമിനാരി ദിനമായി ആചരിക്കും. പരിശുദ്ധ സഭയിലെ പള്ളികളിൽ അന്ന് സെമിനാരികൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്നും സെമിനാരി കവർ പിരിവ് വിജയിപ്പിക്കണമെന്നും പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ പള്ളികൾക്ക് അയച്ച കല്പനയിൽ പറയുന്നു. കോട്ടയം പഴയ സെമിനാരിയിൽ 190 അധികം വിദ്യാർത്ഥികളും നാഗ്പൂർ സെമിനാരിയിൽ 84 വിദ്യാർത്ഥികളും പഠിക്കുന്നുണ്ട്. സെമിനാരിയുടെ പ്രവർത്തനങ്ങൾക്കായി പ്രധാനമായും ഇതിലൂടെയാണ് തുക കണ്ടെത്തുന്നത്.

വൈദീക പഠനം മാത്രമല്ല – വിശ്വാസികൾക്ക് സെമിനാരികളുടെ സമഗ്ര  സംഭാവന 

പഴയ സെമിനാരിയിൽ ശ്രുതി സ്കൂൾ ഓഫ് ലിറ്റർജിയിൽ സെറാംപൂർ സർവ്വകലാശാലയുടെ അംഗീകാരമുള്ള ഡിപ്ലോമ ഇൻ ലിറ്റർജിക്കൽ മ്യൂസിക്കിന്റെ പുതിയ ബാച്ചും പ്രത്യാശ കൗൺസിലിംഗ് സെന്ററിൽ ഉയർന്ന നിലവാരമുള്ള ഒരു കൗൺസിലിംഗ് കോഴ്സും ആരംഭിച്ചിട്ടുണ്ട്. നാഗ്പുർ സെമിനാരി അൽമായർക്കായി ആരംഭിച്ച ഓൺലൈൻ കോഴ്സ് ‘സത്യജ്യോതി’ ആദ്യ ബാച്ചിന് സർട്ടിഫിക്കറ്റ് നൽകി. ലൈബ്രറിയുടെ ആധുനിക വൽക്കരണവും പൂർത്തിയായി.

error: Thank you for visiting : www.ovsonline.in