സകല വഴികളും അടഞ്ഞ് വിഘടിത യാക്കോബായ വിഭാഗവും കോടതിയലക്ഷ്യ നടപടി ഒഴിവാക്കാൻ സർക്കാരും.

മലങ്കര സഭാ തർക്ക കേസിൽ വിഘടിത യാക്കോബായ വിഭാഗത്തിന്റെ നിയമപോരാട്ടങ്ങൾക്ക് അവസാനം കുറിച്ച് സുപ്രീംകോടതി. 2017-ലെ നെച്ചുർ പള്ളി കേസിൽ വിഘടിത യാക്കോബായ വിഭാഗം സമർപ്പിച്ച ക്യുറേറ്റീവ് പെറ്റീഷൻ (തിരുത്തൽ ഹർജി) സുപ്രീംകോടതി തള്ളി ഉത്തരവായി. ചിഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് എസ്.എ ബോബ്ദേ, ജസ്റ്റിസ് എൻ.വി.രമണ, ജസ്റ്റിസ് അരുൺ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. നേരത്തെ വിഘടിത യാക്കോബായ വിഭാഗം അഭിഭാഷകൻ കേസ് പിൻവലിക്കാൻ അനുമതി നാൽകണമെന്നു ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു.

കട്ടച്ചിറ പള്ളിയെ സംബന്ധിച്ച് 2018 ആഗസ്റ്റ് മാസം 28 തീയതിയിലെ വിധി ന്യായം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജിയും സുപ്രീംകോടതി ചിഫ് ജസ്റ്റിസ് അദ്ധ്യക്ഷൻ ആയ മൂന്നംഗ ബഞ്ച് തള്ളി. ഇതോടെ വിഘടിത യാക്കോബായ വിഭാഗത്തിന് മുന്നിലുള്ള നിയമപരമായ എല്ലാ വഴികളും അടഞ്ഞിരിക്കുകയാണ്. മലങ്കര സഭയിലെ എല്ലാ പള്ളികളിലും 1934-ലെ സഭാ ഭരണഘടന പ്രകാരം നിയമിക്കപ്പെടുന്ന വൈദികർക്ക് പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവും ശേഷിക്കുന്നില്ല. ഇത് അംഗീകരിക്കാത്തവർ ഇടവകക്ക് പുറത്താവുകയും ഇതിനെതിരെ പ്രവർത്തിക്കുന്നവർക്ക് കോടതിയലക്ഷ്യം ഉൾപ്പെടെയുള്ള നിയമ നടപടികൾ നേരിടേണ്ടി വരികയും ചെയ്യും.

സർക്കാരിനും ഹൈക്കോടതിക്കും കണ്ടനാട് പള്ളി കേസിൽ രൂക്ഷ വിമർശനമാണ് സുപ്രീംകോടതിയിൽ നിന്നും കേൾക്കേണ്ടി വന്നത്. ഇനിയും സഭകേസുകളിൽ മെല്ലെപ്പോക്ക് അനുവദിക്കുവാൻ കഴിയില്ലായെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയാണ്. ഇതോടെ 2017 ജൂലൈ മൂന്ന് വിധി അന്തിമവും എല്ലാ പള്ളികൾക്കും ബാധകവും ഇനി ഇക്കാര്യങ്ങളിൽ ഒരു കോടതിയും ഇടപെടുവാനോ താത്കാലികമായിപ്പോലും മറ്റൊരു ക്രമീകരണങ്ങൾ ഉണ്ടാക്കുവാൻ പാടില്ലായെന്ന കർശന നിർദ്ദേശവും നൽകിയിരിക്കുകയാണ്. സർക്കാരിന് വിധി അക്ഷരാർത്ഥത്തിൽ നടപ്പാക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ലാത്ത അവസ്ഥയിലുമാണ്. സർക്കാരിനെതിരെ ഓർത്തഡോക്സ് സഭ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി സുപ്രീംകോടതി അടുത്ത ആഴ്ച പരിഗണിച്ചേക്കും. ഇതും സർക്കാരിന് വൻ തലവേദന സൃഷ്ടിക്കുവാൻ ഇടയുണ്ട്. കോടതിയലക്ഷ്യ നടപടിയിൽ നിന്നും രക്ഷപ്പെടുവാനുള്ള വഴികൾ ഉദ്യോഗസ്ഥർ തേടി തുടങ്ങിയെന്നാണ് മനസിലാക്കുന്നത്.

ക്യുറേറ്റീവ് പെറ്റീഷൻ : ഓർഡർ 
കട്ടച്ചിറ റിവ്യൂ പെറ്റീഷൻ: ഓർഡർ
error: Thank you for visiting : www.ovsonline.in