അടിസ്ഥാനരഹിതം ; പ്രതികരണവുമായി കൂട്ടുട്രസ്റ്റികള്‍

രാജി വയ്ക്കാന്‍ ഒരുങ്ങുന്നു ” തലക്കെട്ടോടെ സോഷ്യല്‍ മീഡിയയില്‍ പ്രത്യേകിച്ച് യാക്കോബായ ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചു കുറച്ചു ദിവസങ്ങളായി നടന്നു വരുന്ന പ്രചരണമാണിത്. സ്ഥാനത്ത് നിന്ന് രാജി വയ്ക്കുന്ന കാര്യം സ്വപ്നത്തില്‍ പോലും കണ്ടിട്ടില്ല – വൈദീക ട്രസ്റ്റി ഫാ.ഡോ.എം ഒ ജോണ്‍ അറിയിച്ചു. ഇപ്പോഴത്തെ കാലാവധി പൂര്‍ത്തിയാക്കും. സഭാ സമിതികള്‍ വിളിച്ചുകൂട്ടി വേണ്ട ആലോചനകള്‍ നടത്തി വ്യക്തമായ തീരുമാനങ്ങള്‍ എടുത്തു മുമ്പോട്ട് പോകണമെന്നും ബഹു.അച്ഛന്‍ അഭിപ്രായപ്പെട്ടു. പരിശുദ്ധ സഭ വിശ്വാസ പൂര്‍വ്വം ഭരമേല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിക്കുന്നു – അദേഹം കൂട്ടിച്ചേര്‍ത്തു.

പരിശുദ്ധ കാതോലിക്ക ബാവയെയും സഭാ ഭരണവും ശക്തിപ്പെടുത്താനും തിരഞ്ഞെടുത്തത്. ആത്മാർത്ഥതയോടും സത്യസന്ധതയോടും കൂടി ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്വം നിര്‍വഹിക്കുന്നു. പരിക്കേറ്റു ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനാല്‍ പരുപാടികളില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. കാലാവധി പൂര്‍ത്തിയാക്കും – സഭ അല്‍മായ ട്രസ്റ്റി ജോര്‍ജ് പോള്‍ അറിയിച്ചു.

 

error: Thank you for visiting : www.ovsonline.in