പുതുപ്പള്ളി പെരുന്നാൾ 28 ന് കൊടിയേറും

പുതുപ്പള്ളി:- പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ 28ന് കൊടിയേറും. മേയ് 14ന് സമാപിക്കും. ഗീവർഗീസ് സഹദായുടെ രക്തസാക്ഷിത്വ ദിനമായ 23ന് രാവിലെ ആറിനും 8.45നും കുർബാന. 28ന് 10.30ന് ഫാ. തോമസ് രാജു നയിക്കുന്ന ധ്യാനം. രണ്ടിന് കൊടിമര ഘോഷയാത്ര, അ‍ഞ്ചിന് കൊടിയേറ്റിന് ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് കാർമികത്വം വഹിക്കും. 29ന് ഒമ്പതിന് ടിറ്റോ പി.തോമസ് മെമ്മോറിയൽ അഖില കേരള ചിത്രരചനാ മത്സരം– നിറച്ചാർത്ത് ഫാ. ജോർജ് തോമസ് പോത്താനിക്കൽ ഉദ്ഘാടനം ചെയ്യും.

30ന് 8.30ന് കുർബാന. 11ന് പൊതുസമ്മേളനത്തിൽ ഓർഡർ ഓഫ് സെന്റ് ജോർജ്, ജോർജിയൻ ചാരിറ്റി അവാർഡ് എന്നിവയുടെ സമർപ്പണവും സഭാസ്ഥാനികളെ ആദരിക്കലും. മേയ് ഒന്നിന് 7.30ന് കുർബാന, ഒമ്പതിന് വെച്ചൂട്ടിനുള്ള മാങ്ങ അരിയൽ കോട്ടയം നഗരസഭാധ്യക്ഷ ഡോ. പി.ആർ.സോന ഉദ്ഘാടനം ചെയ്യും. 6.30ന് വചനപ്രഘോഷണം –മത്തായി ഇടയനാൽ കോറെപ്പിസ്കോപ്പ. രണ്ടിന് 10ന് മർത്തമറിയം സമാജം ഭദ്രാസന സമ്മേളനം. രണ്ടിന് ക്വിസ് മത്സരം, 6.30ന് ഫാ. ടൈറ്റസ് ജോണിന്റെ വചനപ്രഘോഷണം, മൂന്നിന് 10ന് അഖില മലങ്കര സംഗീത മത്സരം, 6.30ന് വചനപ്രഘോഷണം ജോസഫ് സാമുവൽ കോറെപ്പിസ്കോപ്പ, നാലിന് 10.30ന് അഖില മലങ്കര പ്രസംഗ മത്സരം, 6.30ന് വചന പ്രഘോഷണം– ഫാ. ഫിലിപ് ജി.വർഗീസ്. അഞ്ചിന് 10ന് ധ്യാനം.

ഫാ. ബിജു ആൻഡ്രൂസ്. ആറിന് വൈകിട്ട് 6.45ന് പ്രദക്ഷിണം. ഏഴിന് 7.15ന് അഞ്ചിന്മേൽ കുർബാനയ്ക്ക് ഡോ. മാത്യൂസ് മാർ സേവേറിയോസ് മുഖ്യ കാർമികത്വം വഹിക്കും. 11ന് പൊന്നിൻകുരിശ് മദ്ബഹായിൽ സ്ഥാപിക്കും. രണ്ടിന് വിറകിടീൽ ഘോഷയാത്ര, നാലിന് വിറകിടീൽ, 4.30ന് പന്തിരുനാഴി പുറത്തെടുക്കൽ, 7.30ന് വിശുദ്ധ ഗീവർഗീസ് സഹദാ അനുസ്മരണ പ്രഭാഷണം– ഡോ. ജോസഫ് മാർ ദിവന്നാസിയോസ്. എട്ടിന് പ്രദക്ഷിണം, 10.30ന് അഖണ്ഡപ്രാർഥന. എട്ടിന് പുലർച്ചെ ഒരുമണിക്ക് വെച്ചൂട്ടിനുള്ള അരിയിടീൽ, 5.30ന് കുർബാന, ഒമ്പതിന് ഒമ്പതിന്മേൽ കുർബാനയ്ക്ക് ജോസഫ് മാർ ദിവന്നാസിയോസ് മുഖ്യകാർമികത്വം വഹിക്കും. 11.30ന് വെച്ചൂട്ട്, നാലിന് നേർച്ചവിളമ്പ്. 12ന് 7.30ന് കുർബാന, 10.30ന് ധ്യാനം. ഫാ. സഖറിയ തോമസ് നയിക്കും.

13ന് 7.30ന് കുർബാന. 14ന് ആറിന് കുർബാന, 8.45ന് മൂന്നിന്മേൽ കുർബാന. യൂഹാനോൻ മാർ മിലിത്തിയോസ് കാർമികത്വം വഹിക്കും. 11ന് കൊടിയിറക്ക്. പെരുന്നാൾ ക്രമീകരണങ്ങളുടെ ഭാഗമായി ആർഡിഒ കെ.രാംദാസിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. വികാരി ഫാ. കുര്യൻ തോമസ്, ട്രസ്റ്റി, സെക്രട്ടറി, വിവിധ സർക്കാർ വകുപ്പുകളിലെ മേധാവികൾ പങ്കെടുത്തു.

error: Thank you for visiting : www.ovsonline.in