പുതുപ്പള്ളി പെരുന്നാൾ ഇന്നു കൊടിയേറും

കോട്ടയം∙ പൗരസ്ത്യ ജോർജിയൻ തീർഥാടനകേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിന് ഇന്നു കൊടിയേറും. രണ്ടിനു കൊടിമരഘോഷയാത്ര ആരംഭിക്കും. പുതുപ്പള്ളി, എറികാട് കരകളിൽ നിന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു കൊടിമരങ്ങളും വഹിച്ചുള്ള ഘോഷയാത്ര പുറപ്പെടും.

വാദ്യമേളങ്ങളുടേയും വഞ്ചിപ്പാട്ടിന്‍റെയും അകമ്പടിയിൽ ആർപ്പുവിളികളുമായാണ് കൊടിമര ഘോഷയാത്ര. വൈകിട്ടു അഞ്ചിനു ഡോ. യാക്കോബ് മാർ ഐറേനിയസ് കൊടിയേറ്റും. ഇതിനു മുന്നോടിയായി രാവിലെ എട്ടിനു അഞ്ചിന്മേൽ കുർബാനയും, 10-ന് അഖില കേരള ചിത്രരചനാ മൽസരവും നടത്തും.

നാളെ കുർബാനയ്ക്കുശേഷം പൊതുസമ്മേളനം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. നടൻ ജയറാമാണ് മുഖ്യാതിഥി. ഈ വർഷത്തെ ‘ഓർഡർ ഓഫ് സെന്‍റ് ജോർജ്’ ബഹുമതി ദയാബായിക്കു സമർപ്പിക്കും. മേയ് അഞ്ചിനാണു തീർഥാടനസംഗമം.

error: Thank you for visiting : www.ovsonline.in