പുത്തൻകുരിശിൽ ഇരുട്ടിന്റെ മറവിൽ അതിക്രമം;വിധിക്ക് മുന്നേ വിഘടിതരുടെ ജല്പനങ്ങൾ ഇങ്ങനെ

പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ്‌ പള്ളിയുടെ കേസ് നടക്കുകയാണ്.പിറവം വിധി പള്ളി സമാന്തര ട്രസ്‌റ്റി ഉൾപ്പെടെ ഒരു വിഭാഗം വിഘടിതരെ അക്ഷരാർത്ഥത്തിൽ പിടിച്ചുലച്ചിരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന സൂചനകളാണ് കഴിഞ്ഞ ഒരാഴ്ച്ചയായി പുത്തൻ കുരിശിൽ നിന്ന് ലഭിക്കുന്നത്. പ്രകോപനം കൂടാതെ വിഘടിതർ നടത്തുന്ന ഇത്തരം ജല്പനങ്ങളിൽ കൂടി വെളിവാവുന്നത് ഒരു വിഭാഗം വിഘടിതരിലെ ഭീരുത്വ സമീപനമാണ്.വിഘടിത വിഭാഗത്തിലെ മറ്റ് ഇടവകാംഗങ്ങളുടെ പിന്തുണ ഇവർക്കില്ലെന്നും അറിയുന്നു.

കഴിഞ്ഞ ആഴ്ച്ചയാണ് യാതൊരു അടിസ്ഥാനവും ഇല്ലാത്ത സംഭവം. പുത്തൻ കുരിശ് ഇടവകാംഗമായ ഓർത്തഡോക്സ്‌ സഭ വിശ്വാസിയുടെ പിതാവിന്റെ ആണ്ടു ആയിരുന്നു. ഇതിനോട് അനുബന്ധിച്ചു പതിവുപോലെ സെമിത്തേരിയിൽ ധൂപ പ്രാർത്ഥന നടത്താൻ വികാരിയും പരേതന്റെ കുടുംബവും എത്തി. സമാധാനപരമായി കബറിങ്കൽ പ്രാർത്ഥന നടത്തി മടങ്ങി.

എന്നാൽ തലേന്ന് വിഘടിത ട്രസ്‌റ്റി സാജു കറുത്തേടം ഓർത്തഡോക്സുകാർ പള്ളി പിടിച്ചെടുക്കാൻ വരുന്നുവെന്നു യാതൊരു അടിസ്ഥവും ഇല്ലാതെ വ്യാജ പ്രചരണം നടത്തിയതാണ് തുടക്കം. ഇടവകാംഗങ്ങൾ സെമിത്തേരിയിൽ പ്രാർത്ഥന നടത്താൻ വരുന്നത് സ്ഥിരം കാഴ്ച്ച ആയതിനാൽ പ്രചരണത്തിൽ കഴമ്പില്ലെന്ന് വിലയിരുത്തിയ വിഘടിത വിഭാഗത്തിലെ പ്രബല പക്ഷം ഇടവകക്കാർ ട്രസ്‌റ്റിയുടെ സന്ദേശത്തെ അവഗണിച്ചു. ഇതോടെ സ്വന്തം ആളുകളോട് കലി പൂണ്ട ട്രസ്‌റ്റി സോഷ്യൽ മീഡിയിലൂടെ സമീപ ഇടവകകളിൽ നിന്ന് ആളുകൾ എത്തണമെന്നു അഭ്യർത്ഥിച്ചു പോസ്‌റ്റ്  ഫോർവേഡ് ചെയ്തു.

‘നട്ട പ്രാന്തിന്റെ’ പുറത്ത് ഒരു വണ്ടി പോലീസിനെയും വിളിച്ചു വരുത്തി നിർത്തിച്ചു വിട്ടു. സമീപ ഇടവകളിൽ സന്ദേശത്തിൽ വിശ്വസിച്ചു എത്തിയത് ആകെ  പത്തു പേരാണ്. ഇതിന് പിന്നാലെയാണ് ഇടവകാംഗവും യുവജന പ്രസ്ഥാനം മേഖല സെക്രട്ടറിയുമായ പേൾ കണ്ണേത്തിന്റെ വീടിന് മുന്നിൽ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞു അപകീർത്തിപ്പെടുത്തുന്ന പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. രോഗ ബാധിതരായ പിതാവിനെയും മാതാവിനെയും തേജോവധം ചെയ്യുന്ന തരത്തിലാണ് പോസ്റ്റർ അഭ്യാസം. സംഭവത്തിൽ പുത്തൻ കുരിശ് പോലീസിന് നൽകിയ പരാതിയിൽ കേസെടുത്തു.

വ്യക്തമായ വിധിയില്ലാതെ അതിക്രമിച്ചു കയറുന്നത് കൈയേറ്റം ആണെന്നും വിഘടിതരാണ് അത് നടത്തിയതെന്നും എല്ലാവരും ഒരുപോലെ ആണെന്ന് വിചാരിക്കരുതെന്നും  യുവജന പ്രസ്ഥാനം പുത്തൻ കുരിശ് യൂണിറ്റ് ആവശ്യപ്പെട്ടു.

പ്രതിഷേധിച്ചു

കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജന പ്രസ്ഥാനം കോലഞ്ചേരി മേഖല സെക്രട്ടറി പേൾ കണ്ണേത്തിന്റെ വീട്ടിൽ സാമൂഹിക വിരുദ്ധർ പോസ്റ്റർ പതിച്ച നടപടിയിൽ ഭദ്രാസന കമ്മിറ്റി പ്രതിഷേധിച്ചു.

error: Thank you for visiting : www.ovsonline.in