ചര്‍ച്ച് ബില്ലിനെതിരെ പ്രതിഷേധം വ്യാപകം

സംസ്ഥാന നിയമ പരിഷ്കരണ  കമ്മീഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച ചര്‍ച്ച് ബില്ലിനെതിരെ ഓര്‍ത്തഡോക്‌സ് സഭ പള്ളികളില്‍  പ്രതിഷേധം.കേരളത്തിലും പുറത്തുമുള്ള പള്ളികളില്‍ കുര്‍ബാനക്ക് ശേഷം കല്‍പനയും സിര്‍ക്കുലറും വായിച്ചു. കല്‍പനയിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങിനെയാണ്. ചില തല്‍പരകക്ഷികളുടേയും, പ്രസ്ഥാനങ്ങളുടേയും സ്ഥാപിത താല്‍പര്യങ്ങള്‍ കൃസത്യന്‍ സമുദായത്തിന് മേല്‍ അടിച്ചേല്‍പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ചര്‍ച്ച് ബില്ലിന് പിന്നിലുള്ളത്.രാജ്യത്തെ സിവില്‍ കോടതികളുടെ പരിഗണനകള്‍ക്ക വിധേയമാക്കേണ്ട കാര്യങ്ങളെല്ലാംസര്‍ക്കാര്‍ നിയമിക്കുന്ന ചോദ്യം ചെയ്യാപെടാനാകാത്ത ഒരു ട്രിബൂണലിന്റെ അധികാരപരിധിയില്‍ കൊണ്ടുവരുമാവനുള്ള നീക്കം അപലപനീയമാണ്. ഇത് സുപ്രീം കേടതി വിധിയെ അസാധുവാക്കാനുള്ള ശ്രമം കൂടിയാണ്. എന്നിങ്ങിനെ തുടങ്ങി സര്‍ക്കാരിന്റെയും നിയപരിശക്കരമ കമ്മീഷന്റെയും നടപടിയില്‍ ഇടവക പ്രതിഷഏധം രേഖപെടുത്തുകയും, ബില്ലിന്റെ തുടര്‍പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്‍മാറാന്‍ സര്‍ക്കാരിനോട് ആവശ്യപെടുന്നുവെന്നുമാണ് കല്‍പനയില്‍.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in