അഖില മലങ്കര പ്രാർഥനാ യോഗം വാർഷികം 16ന്

കോട്ടയം:- മലങ്കര ഓർത്തഡോക്സ് സഭയുടെ അഖില മലങ്കര പ്രാർഥനാ യോഗത്തിന്റെ കേന്ദ്ര വാർഷിക സമ്മേളനം 16ന് 10.30നു പാമ്പാടി മാർ കുര്യാക്കോസ് ദയറായിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. പ്രാർഥനാ യോഗം പ്രസിഡന്റ് എബ്രഹാം മാർ എപ്പിഫാനിയോസ് അധ്യക്ഷത വഹിക്കും. പത്തിനു ഫാ. ടി.ജെ.ജോഷ്വയുടെ നേതൃത്വത്തിൽ ധ്യാനം. തുടർന്നു സഭയുടെ ഗുരുരത്നമായി പ്രഖ്യാപിച്ച ഫാ. ടി.ജെ.ജോഷ്വയെ ആദരിക്കും. ഫാ. തോമസ് വർഗീസ് അമയിൽ ‘വിശ്വാസം ആരാധന’ എന്ന വിഷയത്തിൽ ക്ലാസെടുക്കും. 1.30 മുതൽ ‘ക്രിസ്തീയ കുടുംബജീവിതം’ എന്ന വിഷയത്തിൽ വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ. ഒ.തോമസ് ക്ലാസെടുക്കും. 2.30നു ചേരുന്ന സമാപന സമ്മേളനത്തിൽ തോമസ് മാർ അത്തനാസിയോസ് മുഖ്യസന്ദേശം നൽകും. എബ്രഹാം മാർ എപ്പിഫാനിയോസ് അധ്യക്ഷത വഹിക്കും. ‌ പാമ്പാടി തിരുമേനിയുടെ ചരമ ജൂബിലിയുടെ ഭാഗമായാണ് സമ്മേളനം നടത്തുന്നതെന്ന് ജനറൽ സെക്രട്ടറി ഫാ. ഗീവർഗീസ് ജോൺ, ട്രഷറർ പ്രഫ. ഐസക് തോമസ്, കേന്ദ്ര കമ്മിറ്റി അംഗം ഫാ. ആൻഡ്രൂസ് ടി.ജോൺ എന്നിവർ അറിയിച്ചു. പ്രതിനിധികൾക്കു പാമ്പാടിയിൽ നിന്നു ദയറയിലേക്കു രാവിലെ ഒൻപതു മുതൽ വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.

error: Thank you for visiting : www.ovsonline.in