സ്ലീബാദാസ സമൂഹം മേഖലാ സമ്മേളനം പിറവം വലിയപള്ളിയിൽ നടന്നു

സ്ലീബാ ദാസസമൂഹം 96 -മത് വാർഷികത്തിൻ്റെ ഭാഗമായി ക്രമീകരിക്കുന്ന മേഖലാ സമ്മേളനങ്ങളിൽ നാലാമത്തേത് പിറവം സെന്റ്. മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വെച്ച് ഇന്ന് (14/12/2019, ശനി) നടന്നു. നീണ്ട കാലയളവിനു ശേഷം ആദ്യമായാണ് പരിശുദ്ധ സഭയുടെ ആധ്യാത്മിക പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തിനു ഇടവക ആധിത്യമരുളുന്നത്. ഇടവക വികാരി റവ ഫാ. സഖറിയ വട്ടക്കാട്ടിൽ അധ്യക്ഷത വഹിച്ച യോഗം വെരി റവ. ശെമവൂൻ റമ്പാൻ ഉത്ഘാടനം ചെയ്തു. റവ ഫാ. സോമു K സാമുവൽ മുഖ്യ പ്രഭാഷണം നടത്തി. സഹവികാരി റവ ഫാ വി ഐ. മാത്യൂസ്, റവ ഫാ എബിൻ മാത്യൂസ്, ശ്രീ.കെ. കെ. ജോർജ്ജ്, സഭാ മാനേജിങ്ങ് കമ്മറ്റി അംഗം ശ്രീ. റെജി മാത്യു എന്നിവർ ആശംസകൾ നേർന്നു. കുടുംബ ഗിഫ്റ്റ് വിതരണോത്ഘാടനത്തോടെ സമ്മേളനം പര്യവസാനിച്ച യോഗത്തിൽ പിറവം, മുളക്കുളം, കർമ്മേൽ കുന്ന്, കുന്നപ്പള്ളി, മണ്ണുക്കുന്ന്‌ എന്നീ സ്ഥലങ്ങളിലെ ആളുകൾ പങ്കെടുത്തു.

error: Thank you for visiting : www.ovsonline.in