പിറവം വലിയ പള്ളി – വിഘടിത വിഭാഗം ഹർജി തള്ളി.

1934 ലെ ഭരണഘടന പ്രകാരം പാത്രിയർക്കീസിന്റെ പരമാധികാരം അംഗീകരിക്കാത്തവർക്ക് പിറവം പള്ളിയിൽ (സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ) മതപരമായ കാര്യങ്ങൾ നടത്താൻ പാടില്ലാ എന്നും അല്ലാത്തവരെ ശാശ്വതമായി നിരോധിക്കണം എന്നും ആവശ്യപ്പെട്ടു കൊണ്ട് മുവാറ്റുപുഴ മുൻസിഫ് കോടതിയിൽ വിഘടിത വിഭാഗം സമർപ്പിച്ച (OS 542/2018) ഒറിജിനൽ സ്യൂട്ട് തള്ളി.

കേസിലെ പ്രതിഭാഗമായി മലങ്കര മെത്രാപ്പോലിത്താ, കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്താമാർ ഇടവക വികാരി എന്നിവരെ എതിർ കക്ഷി ആക്കി ആയിരുന്നു കേസ് ഫയൽ ചെയ്തത്. ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി അഡ്വ തോമസ് അധികാരം ഹാജരായി.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in