പിറവം പള്ളി സംബന്ധിച്ച വിധി നടപ്പിലാക്കേണ്ടത് എന്തുകൊണ്ട്?

പിറവത്ത് വിധി നടപ്പാക്കാതിരിക്കാൻ നിയമപരമായ ഒരു തടസ്സവും അവശേഷിക്കുന്നില്ല. ഇപ്പോൾ നടക്കുന്നത് വിഘടിത വിഭാഗത്തിന്‍റെ കോടതി അലക്ഷ്യ നടപടികൾ മാത്രം. ജില്ലാ ഭരണകൂടം കാഴ്ചക്കാരാവുന്നത് ഖേദകരം. 

പിറവം സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ മെയിൻ സൂട്ടായിരുന്ന 6/86 കേസിൽ ബഹു.ജില്ലാകോടതി ഡിക്ലറേഷൻ ആയ 1934 ഭരണഘടന പ്രകാരം പള്ളി ഭരിക്കണം എന്ന ആവശ്യം അനുവദിക്കുകയും എന്നാൽ അതിനെതിരെ പ്രവർത്തിക്കുന്നവർക്ക് ശാശ്വത നിരോധനം (ഇൻജൻഷൻ) അനുവദിക്കാതെ കേസിൽ ഭാഗികമായി ഡിക്രിയാവുകയുമായിരുന്നു. ഈ കേസിൽ 92 ആവശ്യമില്ല എന്ന ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ട്രയൽ കോടതി (പള്ളിക്കോടതി) വിധി പ്രഖ്യാപിച്ചത്. ഇതിനെതിരെ യാക്കോ വിഭാഗം സുപ്രിം കോടതിയെ സമീപിച്ചു എങ്കിലും ആ ആവശ്യം നിരസിച്ചിരുന്നു.

എന്നാൽ ഈ ട്രയൽ കോടതി വിധിക്ക് എതിരെ അപ്പീൽ ആയി ബഹു. ഹൈക്കോടതിയിൽ എത്തിയപ്പോൾ Sec 92 നടപടി ക്രമം ആവശ്യമെന്ന ഹൈക്കോടതി ഡിവിഷൻ ബഞ്ച് മുൻ കേസിലെ തീരുമാനപ്രകാരം (പുത്തൻകുരിശു പള്ളി) ഓർത്തഡോക്സ് സഭയുടെ ഹർജി തള്ളി. ഇതിനെതിരെ റിവ്യൂ ഹർജി നൽകി എങ്കിലും അതും പരാജയപ്പെട്ടു.©copyright www.ovsonline.in

പള്ളിക്കോടതിയിൽ ഓർത്തഡോക്സ് സഭ നൽകിയ മുഴുവൻ ആവശ്യം അനുവദിച്ച് കിട്ടാത്തതിലും ബഹു. ഹൈക്കോടതി ഈ കേസിൽ Sec 92 ആവശ്യമെന്ന കണ്ടെത്തൽ ശരിയല്ല എന്നാവശ്യപ്പെട്ടുകൊണ്ട് ബഹു. സുപ്രീം കോടതിയിൽ പ്രത്യേക അനുമതി ഹർജി സമർപ്പിച്ചു (SLP). ഈ വിഷയം പരിഗണനക്ക് കോടതിയുടെ മുന്നിൽ എത്തിയപ്പോൾ സമാന സ്വഭാവമുള്ള നെച്ചൂർ പള്ളിയുടെ കേസ് സിവിൽ അപ്പീലായി നിലനിൽക്കുന്നു എന്ന് പാത്രിയർക്കീസ് വിഭാഗം ചൂണ്ടിക്കാട്ടി ആ കേസിലെക്ക് ടാഗ് ചെയ്യിക്കുകയും ചെയ്തു.

നെച്ചൂർ പള്ളിയുടെ കേസിൽ ബഹു സുപ്രീം കോടതി 2017 ജുലായ് 5 -ന് കോലഞ്ചേരി പള്ളിയുടെ കേസിലെ തീരുമാനം ബാധകമാക്കിക്കൊണ്ട് അവസാനിപ്പിച്ചു. ആ വിധിയിൻമേൽ ഓർത്തഡോക്സ് സഭ പോലീസ് സംരക്ഷണവും വാങ്ങി വിധി നടപ്പാക്കി. അതിനെതിരെ സുപ്രീം കോടതിയിൽ SLP പോയി എങ്കിലും നിഷ്കരുണം തള്ളിക്കളഞ്ഞു. ©copyright www.ovsonline.in

ഇപ്രകാരം സമാന സ്വഭാവമെന്ന് വിഘടിത വിഭാഗം അവകാശപ്പെട്ട പിറവം വിധിയും മറിച്ചായിരിക്കില്ല എന്ന് വിഘടിത വിഭാഗവും ഓർത്തഡോക്സ് സഭയും അന്നേ മനസ്സിലാക്കിയ സത്യമായിരുന്നു.

എന്നാൽ 2018 ഏപ്രിൽ 19-ന് ഈ കേസ് പരിഗണനയ്ക്ക് വന്നപ്പോൾ ഓർത്തഡോക്സ് സഭയുടെ പ്രത്യേക അനുമതി ഹർജി (SLP) അനുവദിക്കുകയും നെച്ചൂർ പള്ളി കേസിൽ സംഭവിച്ചത് ആവർത്തിക്കുകയും, കോലഞ്ചേരി പള്ളി കേസിലെ തീർപ്പും 1934 ഭരണഘടനയും ആവർത്തിച്ച് ഉറപ്പിക്കുകയും ചെയ്തു.

മാത്രമല്ല ഈ കേസ് ബഹു. സുപ്രീം കോടതി തന്നെ സിവിൽ അപ്പീൽ ആയി പരിഗണിച്ച് വിധിയാക്കുകയും ചെയ്തു. അപ്രകാരം ഓർത്തഡോക്സ് സഭ നൽകിയ ഹർജിയിലെ മുഴുവൻ ആവശ്യങ്ങളും അനുവദിച്ചു ഉത്തരവായി. ©copyright www.ovsonline.in

ആയതിനാൽ പിറവം പള്ളിയുടെ ഒറിജിനൽ സൂട്ടിലെ ആവശ്യങ്ങളായ ഡിക്ലറേഷനും ഇൻജൻഷനും അനുവദിച്ചുതന്നിരിക്കുകയാണ്. കൂടാതെ ഈ വിധി നടപ്പാക്കുന്നതിന് വേണ്ടി അതോറിറ്റി ആക്ട് ചെയ്യണം എന്ന് കൃത്യമായി നിർദേശം കൂടി നൽകി.

ഈ വിധി അംഗീകരിക്കുന്നതിന് പകരം കോടതി അലക്ഷ്യം നടത്തുക മാത്രമാണ് ഇപ്പോൾ വിഘടിത വിഭാഗം ചെയ്തു വരുന്നത്. കോടതി നിരോധനം ഏർപ്പെടുത്തിയവർ പള്ളിയിലും പരിസരത്തും കാട്ടിക്കൂട്ടുന്ന വിക്രിയകൾക്ക് അതോറിറ്റി കൂട്ട് നിൽക്കുന്നു എന്ന് വേണം കരുതാൻ.

എത്രയും വേഗം അതോരിറ്റി ചെയ്യേണ്ടത് ചെയ്തില്ല എങ്കിൽ ഓർത്തഡോക്സ് സഭ അതിനെതിരെ ഉണർന്ന് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത് വേഗത്തിൽ ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു

©copyright www.ovsonline.in

error: Thank you for visiting : www.ovsonline.in