പിറവത്ത് പ്രകടനത്തിന് നേരെ യാക്കോബായ  ആക്രമണം

പിറവം സെന്റ് മേരീസ്‌ ഓർത്തഡോക്സ്‌ കത്തീഡ്രലിന്റെ ചരിത്രത്തിൽ അതി നിർണ്ണായക ഘട്ടത്തിലൂടെ കടന്നു പോവുകയാണ്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സഭാ മക്കൾ പ്രാർത്ഥനപൂർവ്വം പിറവത്തേക്ക് ഉറ്റുനോക്കുന്ന പശ്ചാത്തലത്തിൽ ഓർത്തഡോക്സ്‌ സഭാ വിശ്വാസികൾ ടൗണിൽ നടത്തിയ പ്രകടനത്തിന് നേരെ പിറവം പള്ളിക്ക് സമീപം മറഞ്ഞിരുന്ന ബാവ കക്ഷിയുടെ ആക്രമി സംഘം വ്യാപകമായി കല്ലെറിഞ്ഞു. സംഭവത്തിൽ സഭ വിശ്വാസികളായ രണ്ടു പേർക്കു പരിക്കേറ്റു.പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

പിറവം സെന്റ് ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്ററിൽ ഇടവകാംഗങ്ങളെ കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനാധിപൻ ഡോ.തോമസ് മാർ അത്താനാസിയോസ് അഭിസംബോധന ചെയ്തു.  സഭ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ,വൈദീക ട്രസ്‌റ്റി ഫാ.ഡോ.എം ഒ ജോൺ, വികാരി ഫാ.ജസ്റ്റിൻ തോമസ്,വലിയ പളളി ഫാ.സ്കറിയ വാത്തക്കാട്ടിൽ. കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസന സെക്രട്ടറി ഫാ.എബ്രഹാം കാരമേൽ,കണ്ടനാട് വെസ്റ്റ് ഭദ്രാസന സെക്രട്ടറി ഫാ.സി എം കുര്യാക്കോസ്, കൊച്ചുപറബിൽ ഗീവർഗീസ് റമ്പാനും അനേകം വൈദീകരും സ്ഥലത്തുണ്ടായിരുന്നു.

സഭ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ പരിക്കേറ്റ വിശ്വാസികളെ ആശുപത്രിയിൽ സന്ദർശിച്ചപ്പോൾ

 

error: Thank you for visiting : www.ovsonline.in