ദുർഭരണം അവസാനിപ്പിച്ച് കോടതി; പെരുമ്പാവൂർ പള്ളിയിൽ റിസീവർ ഭരണം

പെരുമ്പാവൂർ ബഥേൽ സുലോക്കോ ഓർത്തഡോക്സ്‌ സുറിയാനി പള്ളിയിൽ വിഘടിത വിഭാഗത്തിൻ്റെ അഴിമതി ഭരണം അവസാനിപ്പിച്ച് പറവൂർ ജില്ലാ കോടതി ഉത്തരവായി. പതിറ്റാണ്ടുകളായി പള്ളിയുടെയും സ്വത്തുക്കളുടെയും ഭരണം അനധികൃതമായി, നിയമവിരുദ്ധമായി കയ്യാളിയിരുന്ന വിഘടിത വിഭാഗത്തിലെ ഭരണം അവസാനിപ്പിച്ച് റിസീവറെ നിയമിച്ചു ബഹുമാനപ്പെട്ട പറവൂർ അഡീഷണൽ ജില്ലാ കോടതി ഉത്തരവിട്ടു. ഇതോടുകൂടി ആക്രമണത്തിനും ഗുണ്ടായിസത്തിനു പള്ളിയുടെ പണം ഉപയോഗപ്പെടുത്തിയിരുന്ന വിഘടിതർക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in