ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ നിയമവിരുദ്ധ ക്രമീകരണങ്ങൾക്ക് ആയുസ്സ് ദിവസങ്ങൾ മാത്രം

പെരുമ്പാവൂർ ബെഥേൽ സുലോക്കോ പള്ളിയുടെ കേസിൽ റിസീവറെ നിയമിച്ച ജില്ലാ കോടതി ഉത്തരവ് വിഘടിത പാത്രിയർക്കീസ് വിഭാഗത്തിന് ഏറ്റ കനത്ത തിരിച്ചടി. ഇനിമുതൽ ബഥേൽ സുലോക്കോ പള്ളിയുടെ എല്ലാ സ്ഥാവര-ജംഗമവസ്തുക്കളും റിസീവർ ഭരണത്തിനുകീഴിൽ ആവും. വാടക ഇനത്തിലും മറ്റും ലക്ഷങ്ങൾ കൈപ്പറ്റിയിരുന്ന വിഘടിത വിഭാഗത്തിന് ഇനി മുതൽ ഒരു രൂപ പോലും കൈപ്പറ്റുവാൻ സാധിക്കുകയില്ല.

മലങ്കര സഭയുടെ 1934-ലെ സഭാ ഭരണഘടന പ്രകാരം അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത നിയമിച്ച വികാരി ഫാദർ എൽദോ കുര്യാക്കോസിന് മാത്രമേ ഇനി പള്ളിയിൽ വികാരി എന്ന നിലയിൽ പ്രവർത്തിക്കുവാൻ സാധിക്കുകയുള്ളു. ഇതോടുകൂടി നിരോധന ഉത്തരവ് ഉണ്ടായിരുന്നവർ രാഷ്ട്രീയസ്വാധീനം വഴി ഉണ്ടാക്കിയെടുത്ത താൽക്കാലിക ക്രമീകരണങ്ങൾ പോലും നിർത്തലാക്കുന്ന സാഹചര്യം ഉണ്ടായിരിക്കുന്നു. കോടതി നിയമിച്ച റിസീവറെ സംബന്ധിച്ച് ഏത് കോടതിയിൽ നിന്നുള്ള വിധികളും അവിടെ നടപ്പാക്കപ്പെടുന്നു എന്ന് ഉറപ്പാക്കേണ്ട ബാധ്യത കൂടി ഉണ്ട്. അതനുസരിച്ച് അവിടെ വികാരിയായി പ്രവർത്തിക്കുവാൻ ആയി അനുമതി ലഭിച്ചിരിക്കുന്ന ഫാദർ എൽദോ കുര്യാക്കോസും മലങ്കര സഭയിലെ മറ്റു വൈദികരും അല്ലാതെ നിരോധന ഉത്തരവ് ബാധകം ആയിരിക്കുന്ന വിഘടിത പാത്രിയർക്കീസ് വിഭാഗത്തിലെ ആർക്കും പ്രവേശിക്കാനോ മതപരമായ ചടങ്ങ് നിർവഹിക്കുവാനോ സാധിക്കുകയില്ല എന്നതും ശ്രദ്ധേയമാണ്. കളക്ടറുടെ സാന്നിധ്യത്തിൽ ഉണ്ടാക്കിയ നിയമവിരുദ്ധ ക്രമീകരണങ്ങൾ ഇനി മുതൽ ബെഥേൽ സുലോക്കോ പള്ളിയിൽ തുടരുവാൻ സാധിക്കുകയില്ല.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in