വധശ്രമത്തിന് കേസെടുക്കണം:- ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ

കൊച്ചി: പഴന്തോട്ടം സെൻറ്. മേരീസ് ഓർത്തഡോക്സ് പള്ളിയിൽ കഴിഞ്ഞ ദിവസം ഓർത്തഡോക്സ് സഭാ വിശ്വാസിയും, സെമിനാരി വിദ്യാർത്ഥിയുമായ എൽദോസിനെതിരെ നടന്ന വിഘടിത വിഭാഗം ആക്രമണത്തെ ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ അപലപിക്കുന്നു

വ്യക്തമായ കോടതി വിധിയുടെ പശ്ച്ചാത്തലത്തിൽ വിഘടിത വിഭാഗം വൈദികർക്കും, വിശ്വാസികൾക്കും വിലക്ക് നിലനിൽക്കുന്ന പഴന്തോട്ടം പള്ളിയിൽ വിഘടിത വിഭാഗം തലവൻ ശ്രേഷ്ട കാതോലിക്കായുടെ നേതൃത്വത്തിൽ കോടതി വിധിയിൽ പ്രതിക്ഷേധിച്ച് കുത്തിയിരുപ്പ് സമരം നടത്തുകയും, കോടതി വിധി പ്രകാരം പള്ളിയിൽ പ്രവേശിച്ച് വി.കുർബാന നടത്തിയ ഓർത്തഡോക്സ് സഭാ വിശ്വാസികൾക്ക് നേരെയും, സഭയുടെ തെയോനിവാസ് സെന്ററിന് നേരെയും അക്രമം നടത്തുകയും ചെയ്തിരുന്നു.

ഇതിന്റെ തുടർച്ചയായി തെയോനിവാസ് സെന്ററിൽ ഉണ്ടായിരുന്ന വിശ്വാസികൾക്ക് നേരെ ഇന്നലെ രാത്രി വൈകിയും അക്രമണം ഉണ്ടായി. ശ്രേഷ്ട കാതോലിക്കായുടെ അക്രമാഹ്വാന പ്രസംഗത്തിൽ പ്രചോദനം ഉൾകൊണ്ട് ഇന്നലെ രാത്രി പതിനൊന്നരക്ക് സംഘടിച്ചെത്തിയ ഒരു കൂട്ടം വിഘടിത വിഭാഗം തീവ്രവാദി പ്രവർത്തകർ മറഞ്ഞിരുന്ന് കല്ലുകൾ എറിയുകയായിരുന്നു. ഈ കല്ലേറിലാണ് ഇടവകാംഗമായ എൽദോസിന്റെ തലക്ക് സാരമായ പരുക്ക് പറ്റിയത്. തുടർന്ന് എൽദോസിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പോലീസ് അധികാരികൾ നോക്കി നിൽക്കെ നടന്ന അക്രമണ പരമ്പരയെ ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ അപലപ്പിക്കുക്കയും, ആക്രമണം നടത്തിയവർക്കെതിരെ വധശ്രമത്തിന് കേസെടുക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുന്നു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in