യു.എ.ഇയിലെ വിവിധ ദേവാലയങ്ങളില്‍ പീഡാനുഭവ വാരാചരണ ശുശൂഷകള്‍

പരിശുദ്ധ കാതോലിക്ക ബാവ പെസഹാ ശുശ്രൂഷ ദുബായ് കത്തീഡ്രലില്‍ നിര്‍വ്വഹിക്കും

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കഷ്ടാനുഭവ ശുശ്രൂഷകൾ വെള്ളിയാഴ്ച ആരംഭിക്കും. ഏഴിനു പ്രഭാത നമസ്കാരം, നാൽപതാം വെള്ളിയാഴ്ച കുർബാന, കാതോലിക്കാ ദിനാഘോഷ പരിപാടികൾ, പതാക ഉയർത്തൽ, റാലി, പൊതുസമ്മേളനം, കഥാപ്രസംഗം എന്നിവ നടക്കും. ദിവസവും സന്ധ്യാനമസ്കാരം ഉണ്ടായിരിക്കും.

വെള്ളിയാഴ്ച ആറിനു വൈകിട്ടു വചനിപ്പ് പെരുന്നാൾ ശുശ്രൂഷയ്ക്കു ശേഷം ഓശാന ഞായർ ശുശ്രൂഷകൾ തുടങ്ങും. എട്ടിന് ഓശാനപ്പെരുന്നാൾ പ്രദക്ഷിണവും തുടർന്ന് കുരുത്തോല വാഴ് വിന്റെ ശുശ്രൂഷകളും നടക്കും. അടൂർ കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം മുഖ്യകാർമികത്വം വഹിക്കും.25നു വൈകിട്ട് വചന ശുശ്രൂഷ, ‘വദേ ദാൽ മിനോ’ ശുശ്രൂഷകൾ, 26, 27 തിയതികളിൽ ധ്യാന പ്രസംഗം. 28 നു പെസഹാ കുർബാനയ്ക്കു മലങ്കര സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ മുഖ്യ കാർമികത്വം വഹിക്കും. 29ന് കാൽ കഴുകൽ ശുശ്രൂഷ.

30 ന് രാവിലെ ഏഴു മുതൽ ദുഃഖ വെള്ളി നമസ്കാരം, ധ്യാനം, കബറടക്ക ശുശ്രൂഷ, തുടർന്നു കഞ്ഞി നേർച്ച. 31നു രാവിലെ 10.30ന് കുർബാന, ധൂപ പ്രാർഥന. 6.30 നു സന്ധ്യാ നമസ്കാരം, രാത്രി നമസ്കാരം, കുർബാന, പ്രദക്ഷിണം, ഉയർപ്പിന്റെ ശുശ്രൂഷ. ശുശ്രൂഷകൾക്ക് ഡോ. സഖറിയാസ് മാർ അപ്രേം മുഖ്യ കാർമികത്വവും ഇടവക വികാരി ഫാദർ നൈനാൻ ഫിലിപ്പ്, സഹ വികാരി, ഫാദർ സജു തോമസ് എന്നിവർ സഹ കാർമികത്വവും വഹിക്കുമെന്ന് ഇടവക ട്രസ്റ്റി ചെറിയാൻ സി.തോമസ്, സെക്രട്ടറി സാബു വർഗീസ് എന്നിവർ അറിയിച്ചു. ഫോൺ: 04 337 11 22.

ഷാര്‍ജ പള്ളിയില്‍

ഷാർജ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ മുഖ്യ കാർമികത്വം വഹിക്കും. ഇടവക വികാരി ഫാ. ജോൺ കെ.ജേക്കബ്, സഹവികാരി ഫാ.ജോജി കുര്യൻ തോമസ്, ഫാ. സന്തോഷ് സാമുവേൽ എന്നിവർ സഹ കാർമികരാകും.

നാളെ ഉച്ചയ്ക്ക് യുഎഇയിൽ എത്തുന്ന പരിശുദ്ധ ബാവായ്ക്ക് വിമാനത്താവളത്തിൽ സ്വീകരണം നൽകും. പരിശുദ്ധ ബാവായുടെ മുഖ്യ കാർമികത്വത്തിൽ വൈകിട്ട് ഓശാനയുടെയും വിശുദ്ധ ദൈവ മാതാവിന്റെയും പെരുന്നാൾ ശുശ്രൂഷകൾ നടക്കും. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സന്ധ്യാനമസ്കാരത്തെ തുടർന്ന് ധ്യാനപ്രസംഗം ഉണ്ടായിരിക്കും. ബുധനാഴ്ച വൈകിട്ട് പെസഹാ ശുശ്രൂകൾക്ക് ഡോ. സഖറിയാസ് മാർ അപ്രേം മുഖ്യ കാർമികത്വം വഹിക്കും.വ്യാഴം വൈകിട്ട് 5.00 മുതൽ കാൽകഴുകൽ ശുശ്രൂഷയും വെള്ളി രാവിലെ 8.00 മുതൽ ദുഃഖ വെള്ളി ആരാധനയും വൈകിട്ട് 3.30നു നേർച്ച കഞ്ഞിയും ഉണ്ടായിരിക്കും. ശനി രാവിലെ 9.00ന് കുർബാന, വൈകിട്ട് 6.00ന് ഉയിർപ്പു പെരുന്നാൾ ശുശ്രൂഷ. ഞായർ വൈകിട്ട് ഇടവകയിൽ നടക്കുന്ന ഒവിബിഎസ് ക്ലാസുകളുടെ ഉദ്ഘാടനം പരിശുദ്ധ ബാവാ നിർവഹിക്കും. ഇടവക വികാരി ഫാ. ജോൺ കെ.ജേക്കബ്, സഹവികാരി ഫാ.ജോജി കുര്യൻ തോമസ്, ഇടവക ട്രസ്റ്റി രാജു തോമസ്, സെക്രട്ടറി തോമസ് പി. മാത്യു എന്നിവർ നേതൃത്വം നൽകും.

ഫുജൈറ പള്ളിയില്‍

ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിലെ പീഡാനുഭവ വാരാചരണ ശുശ്രൂഷകൾക്ക് വികാരി ഫാ.ഡോ.ഏബ്രഹാം തോമസ് നേതൃത്വം നൽകും.നാളെ വൈകിട്ട് ആറിന് ഓശാന ശുശ്രൂഷ, 28നു വൈകിട്ട് ആറിനു പെസഹാ ശുശ്രൂഷ, 30നു രാവിലെ 7.30ന് ദു:ഖവെള്ളി ശുശ്രൂഷ, 31നു വൈകിട്ട് ആറിന് ഉയിർപ്പിന്റെ ശുശ്രൂഷ. ദിവസവും യാമ പ്രാർഥനകളും ധ്യാനവും ഉണ്ടാകും.

error: Thank you for visiting : www.ovsonline.in