വടക്കൻ മേഖല പരുമല തീർത്ഥയാത്ര 2019 ഒക്ടോബർ 30-ന്

മുളന്തുരുത്തി: എല്ലാ വിശ്വാസികളുടെയും അഭയ കേന്ദ്രമായ പരിശുദ്ധ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ കബറിങ്കലേയ്ക്ക് അങ്കമാലി, കണ്ടനാട്, കൊച്ചി, തൃശൂർ, കുന്നംകുളം, മലബാർ, സുൽത്താൻ ബത്തേരി, ബാഗ്ലൂർ ഭദ്രാസനങ്ങളിലെ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 31-മത് കാൽനട തീർത്ഥയാത്ര ഈ വർഷത്തെ പരുമല പെരുന്നാളിനോടനുബന്ധിച്ച് 2019 ഒക്ടോബർ 30-ന് ആരംഭിച്ച് നവംബർ 1-ന് പരുമല പള്ളിയിൽ എത്തിച്ചേരത്തക്കവിധം താഴെ പറയുന്ന കാര്യപരിപാടികളോടുകൂടി നടത്തുവാൻ തീരുമാനിച്ചു.

ജാതിമതഭേദമെന്യേ അനേകരുടെ മദ്ധ്യസ്ഥനും പുണ്യവാനുമായ പരിശുദ്ധ പരുമല തിരുമേനിയുടെ ജന്മംകൊണ്ട് അനുഗ്രഹീതമായ മുളന്തുരുത്തിയിൽ നിന്നും വിശുദ്ധൻ അന്ത്യവിശ്രമം കൊള്ളുന്ന പുണ്യഭൂമിയായ പരുമലയിലേയ്ക്ക് നടത്തുന്ന ഈ തീർത്ഥയാത്ര അനുഗ്രഹകരമായി തീരുവാൻ നിങ്ങളേവരുടെയും പ്രാർത്ഥനാപൂർവ്വമായ സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു എന്ന് തീർത്ഥയാത്രാ സംഘത്തിനുവേണ്ടി മാർത്തോമൻ പള്ളി വികാരി ഫാ. ജിയോ ജോർജ് മട്ടമ്മേൽ (വൈസ് പ്രസിഡന്റ്) അറിയിച്ചു.

കാര്യപരിപാടികൾ
30.10.2019 ബുധൻ
5.45 AM വി. കുർബ്ബാന: അഭി. ഡോ. യാക്കോബ് മാർ ഐറേനിയോസ്തിരുമേനി. (കൊച്ചി മെത്രാസനാധിപൻ)
8.00 AM തീർത്ഥയാത്ര ആശീർവ്വാദം: അഭി. യൂഹാനോൻ മാർ പോളിക്കാർപ്പോസ് തിരുമേനി. (അങ്കമാലി മെത്രാസനധിപൻ)
വി. കുർബ്ബാനക്ക് ശേഷം രാവിലെ 8.30-ന് മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിൽ നിന്നും പുറപ്പെടുന്ന തീർത്ഥയാത്രാ സംഘം കരവട്ടെ കുരിശിങ്കൽ മുളന്തുരുത്തി പൗരാവലിയുടെ നേതൃത്വത്തിൽ നൽകുന്ന സ്വീകരണം ഏറ്റുവാങ്ങി 9.30-ന് തുരുത്തിക്കര മാർ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് ചാപ്പലിൽ പ്രാർത്ഥിച്ച് ലഘുഭക്ഷണം സ്വീകരിച്ച് ആരക്കുന്നം ജംഗ്ഷനിൽ എടയ്ക്കാട്ടുവയൽ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെയും ആരക്കുന്നം പൗരാവലിയുടെയും സ്വീകരണം ഏറ്റുവാങ്ങി പേപ്പതിയിൽ വടയാപറമ്പ് മാർ ബഹനാൻ ഓർത്തഡോക്സ് പള്ളിയുടെയും പേപ്പതി നിവാസികളുടെയും സ്വീകരണത്തിനു ശേഷം ഉച്ചയ്ക്ക് 12.30-ന് പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽഎത്തി ഉച്ചനമസ്ക്കാരത്തിനും ഭക്ഷണത്തിനും ശേഷം വിശ്രമിക്കും. 1.30-ന് യാത്ര പുനരാരംഭിച്ച് മുളക്കുളം വലിയപള്ളിയുടെ പാലച്ചുവട് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചാപ്പലിൽ പ്രാർത്ഥിച്ച് 3.30-ന് മുളക്കുളം കർമ്മേൽക്കുന്ന് സെന്റ്. ജോർജ് ഓർത്തഡോക്സ് പള്ളിയിലും, അഭി.ജോസഫ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തായുടെ കബറിങ്കലും ധൂപപ്രാർത്ഥന നടത്തി, ചീപ്പുംപടി വഴി 4.30 -ന് പെരുമ്പടവം സെന്റ്. ജോർജ് പള്ളിയിലും, 5:30 -ന് മണ്ണുക്കുന്ന് കത്തീഡ്രലിന്റെ മറ്റപ്പിള്ളിക്കുന്ന് മാർ ഗ്രീഗോറിയോസ് ചാപ്പലിലും പ്രാർത്ഥനയ്ക്ക് ശേഷം വൈകീട്ട് 6:00 -ന് പെരുവ സെന്റ്.മേരീസ് കാതോലിക്കേറ്റ് സെന്ററിൽ എത്തിച്ചേർന്ന് സന്ധ്യാ നമസ്ക്കാരത്തിനും, അത്താഴത്തിനും ശേഷം 8.00 -ന് യാത്ര തുടർന്ന് കോതനല്ലൂരിലെത്തി വിശ്രമിക്കും.

31.10.2019 വ്യാഴം
കോതനെല്ലൂരിൽ നിന്നും രാവിലെ 6:00 മണിക്ക് പ്രഭാത നമസ്ക്കാരത്തിനു ശേഷം യാത്ര ആരംഭിച്ച് 8:00-ന് പ്രഭാത ഭക്ഷണത്തിനു ശേഷം യാത്ര തുടർന്ന് പ്ലാക്കിയിൽ സ്വീകരിച്ച് 11:00 -ന് നട്ടാശേരി സെന്റ്.തോമസ് ഓർത്തഡോക്സ് പള്ളിയിൽ എത്തി ഉച്ചനമസ്ക്കാരത്തിനും ഭക്ഷണത്തിനും ശേഷം വിശ്രമിക്കും. തീർത്ഥയാത്രയുടെ വാർഷിക പൊതുയോഗത്തിനു ശേഷം 2:00-ന് യാത്ര പുനരാരംഭിച്ച് കോട്ടയം പഴയ സെമിനാരിയിൽ എത്തി പ്രാർത്ഥിച്ച് അവിടെ അന്ത്യവിശ്രമം കൊള്ളുന്ന പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദീവന്നാസിയോസ്, അഭിവന്ദ്യരായ പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസിയോസ് ഒന്നാമൻ, മാർ ദീവന്നാസിയോസ് രണ്ടാമൻ, ഡോ.പൗലോസ് മാർ ഗ്രീഗോറിയോസ് എന്നീ തി രുമേനിമാരുടെ കബറിങ്കലെ ധൂപപ്രാർതത്ഥനയെ തുടർന്ന് ലഘുഭക്ഷണം സ്വീകരിച്ച് കോട്ടയം സെന്റർ വഴി യാത്ര തുടർന്ന് വൈകിട്ട് 6.30 -ന് പള്ളം സെന്റ് .പോൾസ് ഓർത്തഡോക്സ് പള്ളിയിലെത്തി സന്ധ്യാപ്രാർത്ഥനക്കും അത്താഴത്തിനും ശേഷം യാത്ര തുടർന്ന് ചിങ്ങവനം വഴി രാത്രി 9.30 -ന് കുറിച്ചി സെന്റ്.മേരീസ് & സെന്റ്.ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ സ്വീകരണത്തിനും സൂത്താറ നമസ്ക്കാരത്തിനും ശേഷം വിശ്രമിക്കും

1.1.2019 വെള്ളി
കുറിച്ചി പള്ളിയിൽ രാവിലെ 5.00-ന് വി.കുർബ്ബാനയെ തുടർന്ന് 7.30-ന് യാത്ര ആരംഭിച്ച് ഇടിഞ്ഞില്ലം വഴി വി.കെ.വിയുടെയും ഹാർവെസ്റ്റ് കാറ്ററിംഗിനേയും സ്വീകരണത്തിനു ശേഷം 10:30 ന് വേങ്ങൽ സെന്റ്. ജോർജ് ഓർത്തഡോക്സ് പള്ളിയിൽ പ്രാർത്ഥിച്ച് അഴിയിടത്തുചിറ പുതുജീവൻ ചാരിറ്റബിൾ ട്രസ്റ്റ് നല്കുന്ന സ്വീകരണം ഏറ്റുവാങ്ങി 11.30-ന് കട്ടപ്പുറം സെന്റ്. ജോർജ് ഓർത്തഡോക്സ് പള്ളിയിൽ എത്തി ഉച്ചനമസ്കാരത്തിനും ഭക്ഷണത്തിനും, വിശ്രമത്തിനും ശേഷം യാത്ര പുനരാരംഭിച്ച് പുളിക്കീഴിൽ ദിവംഗതനായ റവ.ഫാ. കെ. പി. വർഗീസിന്റെ ഭവനത്തിലെ ലഘുഭക്ഷണത്തിനും പ്രാർത്ഥനയ്ക്കും ശേഷം 2.00-ന് വളഞ്ഞവട്ടം സെന്റ്.മേരീസ് ഓർത്തഡോക്സ് പള്ളിയിൽ പ്രാർത്ഥിച്ച് ഭക്ഷണപ്പൊതി സ്വീകരിച്ച് വൈകിട്ട് 3.30-ന് പരുമലയിലെത്തി പള്ളിയിലും വിശുദ്ധന്റെ കബറിങ്കലും പ്രാർത്ഥനകൾ നടത്തി നേർച്ച കാഴ്ചകൾ അർപ്പിച്ച് അനുഗ്രഹം പ്രാപിക്കുന്നു .

പ്രത്യേക ശ്രദ്ധയ്ക്ക്
* തീർത്ഥയാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇടവക വികാരിയുടെ സാക്ഷ്യപത്രം മേഖല ഓർഗനൈസറെ ഏൽപ്പിക്കേണ്ടതാണ്.
* മറ്റു ക്രൈസ്തവ വിഭാഗങ്ങളിലുള്ളവർ സമീപ ഓർത്തഡോക്സ് പള്ളി വികാരിയുടെ സാക്ഷ്യപത്രവും മേഖല ഓർഗനൈസറെ ഏൽപ്പിക്കേണ്ടതാണ്.
* തീർത്ഥയാത്രയിൽ പങ്കെടുക്കുന്ന വാഹനങ്ങളുടെ പേരുവിവരങ്ങൾ മേഖല ഓർഗനൈസറെ മുൻകൂട്ടി ഏൽപ്പിക്കേണ്ടതാണ്.
* തീർത്ഥയാത്രയിൽ പരുമലതിരുമേനിയുടെ ഛായാചിത്രം അലങ്കരിച്ചിട്ടുള്ള ഒരു രഥം മാത്രമെ അനുവദിക്കുകയുള്ളൂ. മറ്റു രഥങ്ങൾ തീർത്ഥയാത്രയിൽ അനുവദിക്കുന്നതല്ല.
* തീർത്ഥയാത്രയിൽ പുരുഷൻമാരെ മാത്രമാണ് പങ്കെടുപ്പിക്കുക. വെള്ളമുണ്ട്, പാന്റ് ഒഴികെയുള്ള വസ്ത്രങ്ങൾ അനുവദനീയമല്ല.
* പങ്കെടുക്കുന്നവർ 3 ദിവസത്തെ നോമ്പ് ആചരിക്കണം. പ്രാർത്ഥനാ പുസ്തകം, ബൈബിൾ, യാത്രയ്ക്കും താമസത്തിനും ആവശ്യമായ വസ്ത്രങ്ങൾ, ടോർച്ച്, കുട എന്നിവ കരുതണം.
* 30-നും 1-നും വിശുദ്ധ കുർബ്ബാന അനുഭവിക്കണം.
* തീർത്ഥയാത്രയിൽ സമ്പൂർണ്ണ അച്ചടക്കവും ശുചിത്വവും പാലിക്കേണ്ടതാണ്.
* കുന്നംകുളം ഭദ്രാസനത്തിൽ നിന്നുള്ള തീർത്ഥാടകർ 29 -ന് വൈകിട്ട് ഭദ്രാസനം കേന്ദ്രീകരിച്ച് 30-ന് പുലർച്ചെ 3.30-ന് മുളന്തുരുത്തിയിലേയ്ക്ക് പുറപ്പെടുന്നു.
* തൃശ്ശൂർ ഭദ്രാസനം, കൊച്ചി ഭദ്രാസനത്തിന്റെ വടക്കൻ മേഖല എന്നിവിടങ്ങളിൽ നിന്നുള്ളവർ 29-ന് രാത്രി 9 മണിക്ക് തൃശ്ശൂർ പടിഞ്ഞാറേകോട്ട സെന്റ്. ഇഗ്നേഷ്യസ് കത്തീഡ്രൽ കേന്ദ്രീകരിച്ച് വെട്ടിക്കൽ ദയറായിൽ എത്തി വിശ്രമിച്ച് 30-ന് രാവിലെ മുളന്തുരുത്തിയിൽ എത്തിച്ചേരുന്നതാണ്.
* തീർത്ഥയാത്രാ ഫണ്ടിലേയ്ക്ക് ഉദാരമായി സംഭാവന ചെയ്യുക .
രഥം സ്പോൺസേഴ്സ് : മുളക്കുളം വലിയപള്ളി
തീർത്ഥയാത്ര കമ്മറ്റി ഓഫീസ്: ഓർത്തഡോക്സ് കാതോലിക്കേറ്റ് സെന്റർ, മുളന്തുരുത്തി, 682314, ഫോൺ. 0484 2740912

രക്ഷാധികാരി: പരിശുദ്ധ കാതോലിക്ക മോറാൻ മോർ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ ബാവ
പ്രസിഡന്റ്: അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനി.
വൈദിക ഓർഗനൈസേഴ്സ്: റവ. ഫാ. അലക്സ് ജോർജ്- 9495036433, റവ. ഫാ. വിജു ഏലിയാസ് -9447507880, റവ. ഫാ. യാക്കോബ് തോമസ്- 9446824442, റവ. ഫാ. വിനോദ് ജോർജ് -7025168747, റവ. ഫാ. എൽദോ കുര്യാക്കോസ് -7025027057, റവ. ഫാ. മത്തായി തൊഴുത്തുങ്കൽ -9447834790; റവ. ഫാ. കെ. കെവർഗ്ഗീസ് -9446605866
ജോ. സെക്രട്ടറി: ജിൻസ് ചേന്നംപിള്ളിൽ -9388020555
ട്രഷറർ: അനൂപ് സഖറിയ-9961821414
അൽമായ ഓർഗസൈസേഴ്സ്: ചാൾസ് കുര്യാക്കോസ് -9446362536, ജയൻ പി. പി -9446143360
കുന്നംകുളം മേഖല: ബിനു കെ.വൈ-8281139542, ബിജു ജോൺ -9847016048
തൃശൂർ മേഖല: സ്കറിയ പീറ്റർ -9544906698, സജി വെള്ളമുണ്ടക്കൽ -9446996326
മലബാർ മേഖല: റെജി കെ.കെ -9846145339
കൊച്ചി- തൃശൂർ മേഖല: ജിൻസൺ -9656773051, ബിനോയ് ഇ.ബി -9846738193
മുളന്തുരുത്തി മേഖല: ടോണി പാലച്ചുവട്ടിൽ -9895709595, ജോസഫ്‌.എ.ചെറിയാൻ -9744872754
കണ്ടനാട് ഈസ്റ്റ്: പൗലോസ് കെ ഏലിയാസ് -9447508775, സജി എ പി -9447329172
കണ്ടനാട് വെസ്റ്റ്: ബേസിൽ പൗലോസ് -9946328438, സിബി ആൻഡ്രൂസ് -9447373862
അങ്കമാലി മേഖല: കുര്യാക്കോസ് കെ. കെ -8281516679, എൽദോസ് മാത്യൂ -9526867989
ബാഗ്ലൂർ ഭദ്രാസനം: മാത്യു എം.ടി -09731439658, ബിജു -09448239800
സുൽത്താൻ ബത്തേരി ഭദ്രാസനം: ബാബു പൗലോസ് -9486711279

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

error: Thank you for visiting : www.ovsonline.in