നല്ല സ്വപ്‌നങ്ങൾ കാണാൻ പഠിക്കുക : ബെന്യാമിൻ

പരുമല: ഈ ലോകം സ്വപ്‌നം കാണുന്നവരുടെയാണെന്നും, നല്ല സ്വപ്നങ്ങൾ കാണാൻ പഠിക്കണം എന്നും സാഹിത്യകാരൻ ബെന്യാമിൻ പറഞ്ഞു. പരിശുദ്ധ പരുമല തിരുമേനിയുടെ 115-ാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് പരുമല സെമിനാരി എൽ.പി. സ്‌കൂളിന്റെയും തിരുവല്ല എം.ജി.എം. ഹയർ സെക്കൻഡറി സ്ക്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന വിദ്യാർത്ഥി സംഗമത്തിൽ ക്ലാസ് നയിക്കുകയായിരുന്നു അദ്ദേഹം. ചുറ്റുമുള്ളവർക്ക് ആത്മവിശ്വാസത്തിന്റെ പ്രകാശം പകർന്നു നൽകാൻ സാധിക്കണമെന്നും ബെന്യാമിൻ പറഞ്ഞു. തോമസ് മാർ അത്താനാസിയോസ് സംഗമം ഉദ്ഘാടനം ചെയ്‌തു. അലക്സിയോസ് മാർ യൗസേബിയോസ് അദ്ധ്യക്ഷത വഹിച്ചു.

പരുമല സെമിനാരി മാനേജർ ഫാ. എം.സി. കുര്യാക്കോസ്, മാന്നാർ പുത്തൻ പള്ളി ജനാബ് എം.എ. മുഹമ്മദ് ഫൈസി, ഫാ. ഷിബു ടോം വർഗീസ്, ഫാ.വൈ. മത്തായിക്കുട്ടി, പി.ടി. തോമസ് പീടികയിൽ, കെ.എ. കരീം, യോഹന്നാൻ ഈശോ,ജെസ്സി എം. നൈനാൻ, ജേക്കബ് കൊച്ചേരി, അലക്സാണ്ടർ പി. ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.

→  മലങ്കര സഭാ ന്യൂസ് Android Application
(OVS Online ല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ  ആപ്ലിക്കേഷന്‍   ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്) 

 

error: Thank you for visiting : www.ovsonline.in