കാപട്യം നിറഞ്ഞ അവസ്ഥാ വിശേഷത്തില്‍ സ്വാതന്ത്ര്യം നഷ്ടപ്പെട്ടുകൂടാ : പരിശുദ്ധ കാതോലിക്ക ബാവ

യുവജനങ്ങളെ ആവേശത്തിലാക്കി പരിശുദ്ധ കാതോലിക്ക ബാവ നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്.ഓരോ വാക്കുകളും ആവേശം നിറഞ്ഞതായിരുന്നു യുവജന പ്രസ്ഥാനം അംഗങ്ങള്‍ പ്രതികരിച്ചു.പരിശുദ്ധ സഭയുടെ അഭിമാന സ്തംഭവും സ്വത്തുമാണ് യുവജനങ്ങളെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവ.മലങ്കര സഭാ ചരിത്രത്തിലെ കാര്‍മേഘങ്ങള്‍ നീങ്ങി ശുദ്ധമായ ആകാശം തെളിഞ്ഞിരിക്കുന്ന സമയമാണിതെന്ന് പരുമല സെമിനാരിയില്‍ നടക്കുന്ന ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം 81-മത് അന്തര്‍ദ്ദേശീയ സമ്മേളനത്തില്‍ യുവജനങ്ങളെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. ഒരു പക്ഷെ സമാധാനമെന്നു പറയുന്ന കാപട്യം നിറഞ്ഞ അവസ്ഥാ വിശേഷം കൊണ്ടുവന്നു സഭയുടെ സ്വാതന്ത്ര്യം നഷ്ടാപ്പെട്ടുകൂടായെന്നും പരിശുദ്ധ ബാവ ഉദ്ബോധിപ്പിച്ചു. സമാധാനം ഉണ്ടാവുന്നതിനു ആരും തടസ്സമല്ല പക്ഷെ പിതാക്കന്മാര്‍ പിന്തുടര്‍ന്ന യതാര്‍ത്ഥ തീര്‍ത്ഥാടകന്‍റെ വഴിയില്‍ വ്യതിചലിച്ചു പോവാന്‍ സാധ്യമല്ല. സഭ വൈഷമ്യം നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കടന്നു പോവുന്നതെന്നും വിശ്വാസ കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ സാധ്യതമല്ലെന്നും പരിശുദ്ധ ബാവ പറഞ്ഞു.
കടപ്പാട്(വീഡിയോ): ഗ്രിഗോറിയന്‍ ടിവി  

error: Thank you for visiting : www.ovsonline.in