പാമ്പാക്കുടയിൽ ഒന്നാം കാതോലിക്ക ബാവയുടെ 106 -മത് ഓർമ്മപ്പെരുന്നാൾ

പിറവം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഒന്നാം കാതോലിക്കയും കണ്ടനാട് ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയുമായിരുന്ന ബസേലിയോസ് പൗലോസ് പ്രഥമൻ കാതോലിക്ക ബാവയുടെ ഓർമ്മപ്പെരുന്നാൾ പിതാവ് കബറടിങ്ങിയിരിക്കുന്ന പാമ്പാക്കുട സെന്റ് തോമസ് ചെറിയപള്ളിയിൽ മെയ് 1, 2, 3 തിയതികളിൽ നടക്കും.
പരി. ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയും മെത്രാപ്പോലീത്താമാരും നേതൃത്വം നൽകും.

പെരുന്നാൾ കൊടിയേറ്റ് ഇടവക വികാരി ഫാ.അബ്രാഹം പാലപ്പിള്ളിൽ നിർവ്വഹിച്ചു. മെയ് 1ന് രാവിലെ ഫാ ജോൺ .വി.ജോൺ വി.കുർബ്ബാന അർപ്പിക്കും.2 ന് രാവിലെ വി.കുർബ്ബാന തൃക്കുന്നത്ത് സെമിനാരി മാനേജർ ഫാ യാക്കോബ് തോമസ്. വൈകിട്ട് 5-ന് കോലഞ്ചേരി നീറാംമുഗൾ, മീമ്പാറ, ഊരമന, ഭാഗങ്ങളിൽ നിന്നുള്ള കാൽനട തീർത്ഥാടകർക്ക് പരുമല ചാപ്പലിനു സമീപവും, ഓണക്കൂർ, മുളക്കുളം, കർമേൽക്കുന്ന് ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് കാക്കൂർ സെന്റ് തോമസ് കുരിശിലും സ്വീകരണം നൽകും. ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യുസ് മാർ സേവേറിയോസ്, അങ്കമാലി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ പോളിക്കാർപ്പോസ്, ഭദ്രാസന സെക്രട്ടറി ഫാ. സി.എം കുര്യാക്കോസ്, പഞ്ചായത്ത് പ്രസിഡന്റ് സുഷമ മാധവൻ എന്നിവർ നേതൃത്വം നൽകും. 7.30-ന് നിലക്കൽ ഭദ്രാസനാധിപൻ ഡോ ജോഷ്വാ മാർ നിക്കോദീമോസ് അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന, ശ്ലൈഹീക വഴ്വ്. 3-ന് രാവിലെ 8.30-ന് പരി. ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെയും മെത്രാപ്പോലീത്താമാരുടെയും നേതൃത്വത്തിൽ വി. മൂന്നിൻമേൽ കുർബാന. തുടർന്ന് പ്രസംഗം, പ്രദക്ഷിണം, നേർച്ചസദ്യ.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in