മംഗല്യനിധി : 34 ലക്ഷം കൈമാറി

പാമ്പാടി :- പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ചരമ കനകജൂബിലിയോടനുബന്ധിച്ചു നടത്തിയ പവിത്ര സ്മൃതി മംഗല്യ നിധി പദ്ധതിയുടെ ഭാഗമായി 75 വിവാഹങ്ങള്‍ നടത്തിയ ശേഷമുള്ള തുക പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കബാവയ്ക്ക് കൈമാറി. കോട്ടയം ഭദ്രാസനത്തിലെ പള്ളികളില്‍ നടത്തിയ സ്വര്‍ണ സമര്‍പ്പണം വഴിയാണ് മംഗല്യ നിധി പദ്ധതിയിലേക്ക് തുക കണ്ടെത്തിയത്. 50 വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും 75 വിവാഹങ്ങള്‍ നടത്താന്‍ സാധിച്ചു. ഇതിനു ശേഷമുള്ള 34 ലക്ഷം രൂപയുടെ ചെക്കാന് പദ്ധതി ജനറല്‍ കണ്‍വീനര്‍ ഫാ. ഡോ ടി.ജെ ജോഷ്വാ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കബാവയ്ക്ക് കൈമാറിയത്.

പദ്ധതി കണ്‍വീനര്‍ ഫാ. തോമസ്‌ കുരിയന്‍ മരോട്ടിപ്പുഴ, ഡോ ജേക്കബ്‌ മണ്ണുമ്മൂട്, ജേക്കബ്‌ വര്‍ഗീസ്‌ നെടുമാവ്, ബിജു പി ചെറിയാന്‍ എന്നിവര്‍ പങ്കെടുത്തു

error: Thank you for visiting : www.ovsonline.in