പാലക്കുഴ സെൻറ്‌ ജോൺസ് പള്ളി മലങ്കര സഭയുടെ ഇടവക പള്ളിയെന്ന് കേരളാ ഹൈക്കോടതി

പാലക്കുഴ: മലങ്കര ഓർത്തഡോക്സ് സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിൽ പെട്ട പലക്കുഴ സെന്റ് ജോൺസ് പള്ളി മലങ്കര സഭയുടെ ഇടവക പള്ളിയെന്ന് കേരളാ ഹൈക്കോടതി വിധിച്ചു. ഈ പള്ളിയുമായി ബന്ധപ്പെട്ട് 2010 ജനുവരി 16-ന് ബഹു എറണാകുളം ജില്ലാ കോടതിയിൽ നിന്ന് ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി വിധിച്ചിരുന്നു. ഈ വിധിക്ക് എതിരെ വിഘടിത വിഭാഗം സമർപ്പിച്ച അപ്പിലാണ് ഇന്ന് ജസ്റ്റീസ് ഹരിപ്രസാദ് അദ്ധ്യക്ഷനായ ഹൈക്കോടതി വിധി പ്രസ്താവിച്ചത്. ബഹു ജില്ലാ കോടതി വിധി ഹൈക്കോടതി ഇന്ന് ഉറപ്പിച്ചു വിഘടിത വിഭാഗം ഹർജി തള്ളി.

വിധിയുടെ പ്രസക്ത ഭാഗങ്ങൾ ഇവയാണ്.
1.
1934 -ലെ സഭാ ഭരണഘടന ഈ പള്ളിക്ക് ബാധകം. 2002 ഭരണഘടന സാധുവല്ല.
2. 1934 ഭരണഘടന പ്രകാരം കണ്ടനാട് ഭദ്രാസത്തിൽ നിയമിതനായ മെത്രാപ്പോലീത്തായുടെ കൽപന പ്രകാരമുള്ള വൈദീകന് മാത്രമെ ഈ കർമ്മങ്ങൾ നടത്താൻ അധികാരമുള്ളൂ.
3. എല്ലാ വിഘടിത വിഭാഗം വൈദീകർക്കും, മെത്രാപ്പോലീത്താമാർക്കും, 2002 ഭരണഘടന പ്രകാരമുളളവർക്കും ശാശ്വത നിരോധനം.
4. 1934-ലെ സഭാ ഭരണഘടന പ്രകാരമല്ലാത്തവർക്ക് പള്ളിയിലൊ സ്ഥാപനങ്ങളിലൊ മതപരമായതൊ അല്ലാത്തതോ ആയ യാതോരു കാര്യങ്ങളിൽ ഇടപെടുകയൊ, തടസ്സപ്പെടുത്തുകയോ, അപ്രകാരമുള്ളവരെ പ്രവേശിപ്പിക്കുകയൊ കൊണ്ടുവരികയൊ ചെയ്യുന്നതിന് ശാശ്വത നിരോധനം ഏർപ്പെടുത്തി.
5. 1934 സഭാ ഭരണഘടനാ പ്രകാരം മാത്രമെ പള്ളിയിൽ തെരെഞ്ഞെടുപ്പ് നടത്തുകയൊ ട്രസ്റ്റിമാരെ തിരഞ്ഞെടുക്കുകയോ പാടുള്ളൂ.
6. പളളിയിൽ ഇനി മേലിൽ പാരലൽ ഭരണം തുടരാനാവില്ല. 1934 ഭരണഘടന പ്രകാരമുള്ള വികാരിക്ക് മാത്രമെ കർമ്മങ്ങൾ നടത്തുവാൻ പാടുള്ളൂ തുടങ്ങിയ നിർദേശം ഇന്ന് ഹൈക്കോടതി അംഗീകരിച്ചു വിധിയാക്കി.

കട്ടച്ചിറ പള്ളിയുടെ മൂന്നംഗം ബഞ്ചിന്റെ അവസാന തീർപ്പിന് ശേഷം വിഘടിത വിഭാഗത്തിന് ശാശ്വത നിരോധനം ഏർപ്പെടുത്തി കൊണ്ടുള്ള ആദ്യ ഹൈക്കോടതി വിധിയാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഈ വിധി ആ പള്ളിയുടെ നിലനിൽപ്പിനും സുതാര്യ ഭരണത്തിനും ഇടയായി തീരട്ടെ എന്നും വിലടിത വിഭാഗം സത്യം മനസ്സിലാക്കി വിധി നടത്തിപ്പിന് സഹകരിച്ച് ഒന്നായി പോകുന്നതിന് ഇടവരുത്തട്ടെ എന്ന് ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ ആശംസിക്കുന്നു. ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ശ്രീ എസ് ശ്രീകുമാർ ഹാജരായി.

350-ലേറെ വർഷങ്ങൾ പഴക്കമുള്ള പള്ളിയാണ് പാലക്കുഴ സെൻറ്‌ ജോൺസ് പള്ളി. എറണാകുളം ജില്ലയിൽ കൂത്താട്ടുകുളത്തിനടുത്ത് പാലക്കുഴയിൽ ഈ പളളി സ്ഥിതി ചെയ്യുന്നു. പരിശുദ്ധനായ പരുമല തിരുമേനി ഈ പള്ളിയുടെ മാളികയിൽ ഒരു ദിവസം താമസിക്കുകയും ഇവിടെ ദിവ്യബലി അർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

error: Thank you for visiting : www.ovsonline.in