പാലക്കുഴ സെൻറ്‌ ജോൺസ് ഒാർത്തഡോക്സ് പള്ളിയിൽ വിധി നടത്തിപ്പ് പൂർണ്ണം.

പാലക്കുഴ: മലങ്കര ഒാർത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിൽ പെട്ട പാലക്കുഴ സെൻറ്‌ ജോൺസ് പള്ളിയിൽ വിധി നടത്തിപ്പ് പൂർണ്ണം. റവ:ഫാ.ഷിബു അച്ചൻ്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ഇന്നലെ സന്ധൃാ നമസ്ക്കാരത്തോടെ പളളിയുടെ പൂർണ്ണ നിയന്ത്രണം ഒാർത്തഡോക്സ് സഭ ഏറ്റെടുത്തിരുന്നു.

വർഷങ്ങളായി കക്ഷിവഴക്കു മൂലം തവണ വ്യവസ്ഥയിൽ ആരാധന നടന്നിരുന്ന ദേവാലയം കഴിഞ്ഞ ദിവസം വന്ന ഹൈകോടതി വിധിയോടെ ആണ് മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പൂർണ നിയന്ത്രണത്തിൽ ആയതു. ഈ പള്ളിയുമായി ബന്ധപ്പെട്ട് 2010 ജനുവരി 16-ന് ബഹു എറണാകുളം ജില്ലാ കോടതിയിൽ നിന്ന് ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി വിധിച്ചിരുന്നു. ഈ വിധിക്ക് എതിരെ യാക്കോബായ വിഭാഗം സമർപ്പിച്ച അപ്പിലാണ് കഴിഞ്ഞ ദിവസം ജസ്റ്റീസ് ഹരിപ്രസാദ് അദ്ധ്യക്ഷനായ ഹൈക്കോടതി തീർപ്പാക്കിയത്.

കട്ടച്ചിറ പള്ളിയുടെ മൂന്നംഗം ബഞ്ചിന്റെ അവസാന തീർപ്പിന് ശേഷം വിഘടിത വിഭാഗത്തിന് ശാശ്വത നിരോധനം ഏർപ്പെടുത്തി കൊണ്ടുള്ള ആദ്യ ഹൈക്കോടതി വിധിയാണ് പാലക്കുഴ പള്ളിയുടേത്. 95 -ലെ സുപ്രീം കോടതി വിധിയിൽ പരാമർശിച്ചിട്ടുള്ള 1064 പള്ളികളിൽ മടങ്ങി വരാൻ ഉള്ള എല്ലാ പള്ളികളിലും എത്രയും പെട്ടെന്ന് വിധി നടപ്പിലാക്കി സഭയിൽ ശാശ്വത സമാധാനം ഉണ്ടാകാൻ ഇടവരട്ടെ എന്ന് ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ ആശംസിക്കുന്നു. പാലക്കുഴ പള്ളിയിൽ വിധി നടത്തിപ്പിന് സഹകരിച്ച എല്ലാ ഇടവക വിശ്വാസികൾക്കും, വികാരിയ്ക്കും, ഭദ്രാസന നേതൃത്വത്തിനും ഇടവക മെത്രാപ്പോലീത്തയ്ക്കും നന്ദി അറിയിക്കുന്നു.

error: Thank you for visiting : www.ovsonline.in