പാലക്കുഴ സ്റ്റാറ്റസ് കോ, സ്റ്റേ ആവശ്യം ഹൈക്കോടതി തള്ളി

എറണാകുളം: കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിൽ പെട്ട പാലക്കുഴ സെന്റ് ജോൺസ് പളളിയുടെ ബഹു ജില്ലാ കോടതി വിധിക്ക് എതിരെ യാക്കോബായ വിഭാഗം കേരളാ ഹൈക്കോടതിയിൽ നൽകിയ ഹർജി കഴിഞ്ഞ ദിവസം തളളിയിരുന്നു.Copyright-ovsonline.in

എന്നാൽ ഈ വിധിക്ക് എതിരെ തങ്ങൾക്ക് ബഹു സുപ്രിം കോടതിയെ സമീപിക്കാൻ അവകാശമുണ്ട് എന്നും അതു വരെ ഈ വിധി നടപ്പിൽ വരുത്തരുത് എന്നും ആവശ്യപ്പെട്ട് വിഘടിത വിഭാഗം സ്റ്റാറ്റസ് കോ, സ്റ്റേ ആവശ്യം ഉന്നയിച്ച് ഇന്ന് ഹർജി സമർപ്പിക്കുകയും, പ്രസ്തുത ഹർജി ദീർഘമായി പരിശോധിച്ച കോടതി പ്രസ്തുത ആവശ്യങ്ങൾ നിലനിൽക്കുന്നതല്ല എന്ന കണ്ടെത്തിലിനെ തുടർന്ന് തള്ളി.

ഇതോടെ വിധി നടപ്പാക്കാൻ ഉള്ള കാലതാമസം ഒഴിവായിരിക്കുകയാണ്. ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി സീനിയർ അഭിഭാഷകൻ എസ് ശ്രീകുമാർ ഹാജരായി

error: Thank you for visiting : www.ovsonline.in