കോടതി വിധി നടപ്പാക്കാൻ ഓർത്തഡോക്സ് സഭ പ്രതിജ്ഞാബദ്ധമെന്ന് സുന്നഹദോസ് സെക്രട്ടറി.

സുപ്രീം കോടതിയിൽ നിന്ന് ലഭിച്ചിട്ടുള്ള വിധി നടപ്പാക്കി എടുക്കാൻ മലങ്കര ഓർത്തഡോക്സ് സഭ പ്രതിജ്ഞാബദ്ധമാണെന്ന് സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ദീയസ്കോറസ് മെത്രാപ്പോലീത്ത. വിധി നടപ്പാക്കുന്നതിന് അല്പം കാലതാമസം ഒക്കെ വന്നേക്കാം. നിയമവാഴ്ച നിലനിൽക്കുന്ന ഒരു രാജ്യത്ത് പരമോന്നത നീതിപീഠത്തിന്റെ വിധി അംഗീകരിക്കില്ലെന്ന് രാജ്യത്തെ ഒരു പൗരന് പറയാൻ കഴിയില്ല. ഒരു പള്ളിയും പിടിച്ചെടുക്കാൻ ഓർത്തഡോക്സ് സഭ ശ്രമിച്ചിട്ടില്ല. സഭയുടെ പള്ളികളും സ്ഥാപനങ്ങളും കോടതി അംഗീകരിച്ച ഭരണഘടനയുടെ അടിസ്ഥാനത്തിൽ ഭരിക്കപ്പെടുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുക മാത്രമാണ് ഓർത്തഡോക്സ് സഭ ചെയ്യുന്നത്. കോടതി വിധിയുടെയും 1934 ലെ ഭരണഘടനയുടെയും അടിസ്ഥാനത്തിലുള്ള ഏതൊരു സമാധാന ശ്രമങ്ങൾക്കും സഭ പൂർണമനസോടെ സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

error: Thank you for visiting : www.ovsonline.in