ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ അവാർഡ് സമ്മാനിച്ചു

കോട്ടയം: ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ അവാർഡ് വെട്ടിത്തറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗവും ഇടവക സ്കൂൾ മാനേജരുമായ ജോൺസൺ ചെമ്പാലിന് മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് ‌മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ സമ്മാനിച്ചു.  ഓർത്തഡോക്സ് സഭയെന്ന പുരാതന സഭയുണ്ടായത് ആരുടെയും ഔദാര്യത്താൽ അല്ലെന്നും വെള്ളം ചേർത്തൊരു സഭാ സമാധാനം വേണ്ടെന്നും കാതോലിക്കാ അവാർഡ് സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു പറഞ്ഞു. ഇപ്പോൾ തർക്കം നിലനിൽക്കുന്നത് യാക്കോബായ സഭയും സുപ്രീം കോടതിയും തമ്മിലാണ്. കോടിക്കണക്കിനു സ്വത്തു കൈകാര്യം ചെയ്യാമെന്നു കരുതി പ്രവർത്തിക്കുന്നവരുടെ ലക്ഷ്യം ഏറെക്കാലം നിലനിൽക്കില്ലെന്നും ബാവാ പറ‍ഞ്ഞു.

സഭാ മാനേജിങ് കമ്മിറ്റി അംഗം എ.കെ.ജോസഫ് അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, കണ്ടനാട് ഭദ്രാസന സെക്രട്ടറി ഫാ.ഏബ്രഹാം കാരമേൽ, ഫാ. ഏലിയാസ് ചെറുകാട്, തോമസ് പോൾ റമ്പാൻ, ദേവലോകം അരമന മാനേജർ ഫാ. എം.കെ. കുര്യൻ, ഫാ. ബിനോയ് പട്ടക്കുന്നേൽ, ഫാ. ജോസ് വെട്ടിക്കുഴി, പ്രോഗ്രാം കൺവീനർമാരായ അബി ഏബ്രഹാം കോശി, ലിജോ പാത്തിക്കൽ, ഷാജു വി. ചെറിയാൻ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജിജു പി. വർഗീസ്, അലക്സ് എം. കുര്യാക്കോസ്, അജു ഏബ്രഹാം മാത്യു, വർഗീസ് ടി. ഏബ്രഹാം, പ്രിൻസ് ഏലിയാസ്, ടോം കോര, ഷിനു പറപ്പോട്ട്, സുനിൽ ജോർജ്, ഷാജു ജോസഫ് എന്നിവർ പ്രസംഗിച്ചു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

വീഡിയോ 

2018 -ലെ ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ പുരസ്‌കാരം പരിശുദ്ധ ബസേലിയസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ ശ്രീ. ജോൺസൺ ചെമ്പാലിനു ദേവലോകം അരമന ചാപ്പലിൽ വെച്ചു നൽകി ആദരിക്കുന്നു. മലങ്കര സഭയിലെ വിശ്വാസധീരരായ വ്യക്തിത്വങ്ങളെ അവരുടെ മാതൃകാസേവനങ്ങളെ പ്രതി ആദരിക്കാനായി OVS 2017 -ൽ ആരംഭിച്ച ഈ വേറിട്ട പുരസ്ക്കാരത്തിനു 2018 -ൽ അർഹനായിരിക്കുന്നതു കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനത്തിലെ വെട്ടിത്തറ സെന്റ് മേരീസ് ഇടവകാംഗമായ ശ്രീ. ജോൺസൻ ചെമ്പാലിലാണ്.

Posted by Didymos Live Webcast on Saturday, 22 June 2019

error: Thank you for visiting : www.ovsonline.in