മലങ്കര ഓർത്തഡോക്സ് സഭ പ്രതിഷേധ ദിനം ആചരിച്ചു

സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ കാട്ടുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് മലങ്കര ഓർത്തഡോക്സ് സഭ പ്രതിഷേധ ദിനം ആചരിച്ചു.
സഭയുടെ പള്ളികളിൽ വിശുദ്ധ കുർബ്ബാനയെ തുടർന്ന് പ്രതിഷേധറാലികളും സമ്മേളനങ്ങളും സംഘടിപ്പിച്ചു. ഭദ്രാസന മെത്രാപ്പോലീത്താമാർ, വൈദികർ, സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങൾ, ഇടവക ഭരണ സമിതി അംഗങ്ങൾ എന്നിവർ വിവിധ സ്ഥലങ്ങളിൽ നേതൃത്വം നൽകി. സമ്മേളനങ്ങളിൽ പ്രതിഷേധ പ്രമേയം പാസാക്കി.
ജനങ്ങൾ സംഘടിച്ചാൽ കോടതി വിധികൾ നടപ്പാക്കുവാൻ സാധിക്കുകയില്ലായെന്ന തെറ്റായ സന്ദേശം രാജ്യത്ത് ഉയർത്തിക്കൊണ്ടു വരുവാൻ സംസ്ഥാന സർക്കാർ സാഹചര്യമൊരുക്കുകയാണന്നും ഇത് ഇന്ത്യയുടെ ഭരണഘടനയോടും നീതിന്യായ വ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണ്.
രാജ്യത്തെ നീതിന്യായ കോടതികളുടെ ഉത്തരവുകൾ നടപ്പാക്കുവാനുള്ള ഭരണഘടനാപരമായ ബാധ്യത നിറവേറ്റുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടിരിക്കുന്നു. പോലീസ് – റവന്യു വകുപ്പുകളിലെ ചില ഉദ്യോഗസ്ഥർ കോടതി വിധികൾ നടപ്പാക്കാതിരിക്കുന്നതിനും വിഘടിത വിഭാഗത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുംവേണ്ടി നിലകൊള്ളുന്നതിന്റെ പിന്നിൽ വലിയ ഗൂഡാലോചന ഉണ്ട്.പണത്തിന്റെയും മറ്റ് പ്രലോഭനങ്ങളും ഇതിനു പിന്നിലുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
മലങ്കര സഭയിലെ ഒരു പള്ളികളിലും സ്ഥാപനങ്ങളിലും കയറുന്നതിന് സുപ്രീം കോടതി വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള വിഘടിത വിഭാഗം കാതോലിക്കായെ പോലീസ് സംരക്ഷണത്തോടെ കോതമംഗലം അടക്കമുള്ള പള്ളികളിൽ കയറ്റുകയും, പള്ളിയിൽ കയറുന്നതിന് തോമസ് പോൾ റമ്പാന് പോലീസ് സംരക്ഷണം നൽകണമെന്ന കോടതി വിധി അനുസരിക്കാതിരിക്കുകയും ചെയ്യുന്ന പോലീസ് നടപടി നീതിന്യായ വ്യവസ്ഥകളോടുള്ള വെല്ലുവിളിയാണ്.
കോതമംഗലം പള്ളിയുടെയും ഇടവക ജനങ്ങളുടെയും പ്രയത്നത്താൽ ആരംഭിച്ച വിദ്യാലയങ്ങൾ അടക്കമുള്ള സ്ഥാപനങ്ങൾ വ്യവസ്ഥാപിതമായ ഭരണ സംവിധാനം ഇല്ലാത്തതിന്റെ ഫലമായി പള്ളിക്ക് നഷ്ടമായിരിക്കുകയാണ്. 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെട്ടാൽ ഇവയെല്ലാം പള്ളിക്ക് വിട്ടുകൊടുക്കേണ്ടി വരും. ഇത് മുൻകൂട്ടി കണ്ടുകൊണ്ടാണ് ഇത്തരം സ്ഥാപനങ്ങൾ കൈവശപ്പെടുത്തിയിരിക്കുന്നവർ കോടതി വിധി നടപ്പാക്കുന്നതിനെതിരെ ജനങ്ങളെ കൂട്ടി പ്രശ്നമുണ്ടാക്കുന്നത്.
സത്യാവസ്ഥ മനസിലാക്കി ഐക്യത്തിന്റെ പാതയിൽ ഏവരും എത്തിച്ചേരുവാൻ തയ്യാറാകണമെന്നും വ്യവസ്ഥാപിതമായ ഭരണക്രമീകരണം ഇടവകകളിൽ ഉറപ്പു വരുത്തുകയും ചെയ്യണം.

എ.കെ ജോസഫ്

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in