ഓർത്തഡോക്സ് ഫാമിലി കോൺഫറൻസ് രജിസ്ട്രേഷൻ കിക്ക് ഓഫുകൾ സജീവം

ന്യുയോർക്ക് :- ജൂലൈ 13 മുതൽ 16 വരെ എലൻവിൽ ഓണേഴ്സ് ഹേവൻ റിസോർട്ടിൽ വച്ച് നടക്കുന്ന മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസിന്റെ രജിസ്ട്രേഷൻ കിക്ക് ഓഫ് യോഗങ്ങൾ വിവിധ ഇടവകകളിലായി നടന്നു വരുന്നു.

ന്യുയോർക്ക് വെസ്റ്റ് സേയ് വിൽ സെന്റ് മേരീസ്, ന്യുജഴ്സി മിഡ് ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ്, പെൻസിൽവേനിയ ബൻസേലം സെന്റ് ഗ്രിഗോറിയോസ് എന്നീ ദേവാലയങ്ങളിൽ നടന്ന രജിസ്ട്രേഷൻ കിക്ക് ഓഫുകൾക്കുശേഷം ന്യുജഴ്സി നോർത്ത് പ്ലെയിൻഫീൽഡ് സെന്റ് ബസേലിയോസ് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിൽ കോൺഫറൻസ് കമ്മിറ്റിയും കൂടി.

ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാർ നിക്കോളോവോസ് അധ്യക്ഷനായിരുന്നു.
ഏപ്രിൽ 10ന് ന്യുയോർക്ക് പോർട്ട് ചെസ്റ്റർ സെന്റ് ജോർജ് ദേവാലയത്തിൽ നടന്ന കിക്ക് ഓഫിലും മാർ നിക്കോളോവോസിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. വികാരി റവ. ഡോ. ജോർജ് കോശി അധ്യക്ഷനായിരുന്നു.

ഏപ്രിൽ 17ന് ഫിലഡൽഫിയ െസന്റ് തോമസ് ദേവാലയത്തിൽ മാർ നിക്കോളോവോസിന്റെ അധ്യക്ഷതയിൽ രജിസ്ട്രേഷൻ കിക്ക് ഓഫ് നടന്നു. ഫാ. എം. കെ. കുറിയാക്കോസ്, ഫാ. ഗീവർഗീസ് ജോൺ എന്നിവർ സന്നിഹിതരായിരുന്നു.

ഏപ്രിൽ 24 ന് കോൺഫറൻസ് കമ്മിറ്റി വീണ്ടും ഓറഞ്ച് ബർഗ് സെന്റ് ജോൺസ് ദേവാലയത്തിൽ സമ്മേളിച്ചു. മാർ നിക്കോളോവോസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം കൊടുക്കുന്നവർ റിപ്പോർട്ട് അവതരിപ്പിച്ചു. വികാരി ഫാ. വർഗീസ് എം. ഡാനിയേലിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ വേണ്ട സഹകരണം നൽകി.

മേയ് 8ന് സ്റ്റാറ്റൻ ഐലൻഡ് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിൽ രജിസ്ട്രേഷൻ കിക്ക് ഓഫും സുവനീർ പരസ്യം സ്വീകരിക്കുന്നതിന്റെ ഉദ്ഘാടനവും നടന്നു. വികാരി ഫാ. അലക്സ് കെ. ജോയി അധ്യക്ഷനായിരുന്നു. ഫാ. അജു മാത്യൂസും സന്നിഹിതനായിരുന്നു.

വിവിധ ദേവാലയങ്ങളിൽ നടന്ന യോഗങ്ങളിൽ കോൺഫറൻസ് കോ ഓർഡിനേറ്റർ ഫാ. വിജയ് തോമസ്, ജനറൽ സെക്രട്ടറി ഡോ. ജോളി തോമസ്, ട്രഷറർ ജീമോൻ വർഗീസ്, സുവനീർ ചീഫ് എഡിറ്റർ ലിൻസി തോമസ്, സുവനീർ ഫിനാൻസ് കമ്മിറ്റി ചെയർമാൻ ഡോ. സാഖ് സഖറിയ, കമ്മിറ്റി അംഗങ്ങളായ ആനി ലിബു, ഫിലിപ്പോസ് ഫിലിപ്പ്, അജിത് വട്ടശേരിൽ, ഷാജി വർഗീസ്, പോൾ കറുകപ്പളളിൽ, സജി എം. പോത്തൻ, സാറാ രാജൻ, വർഗീസ് ഐസക്, ബിനു മാത്യു, മുൻ ജനറൽ സെക്രട്ടറി ഡോ. ഫിലിപ്പ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

മേയ് 29ന് സിൽവർ സ്പ്രിംഗ്സിലുളള സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ രജിസ്ട്രേഷൻ കിക്ക് ഓഫ് നടക്കും. ഭദ്രാസന മെത്രാപ്പോലീത്താ സഖറിയ മാർ നിക്കോളോവോസ് അധ്യക്ഷത വഹിക്കും. വികാരി ഫാ. ജോൺസൺ സി. ജോണിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ പങ്കെടുക്കും.

                                                                                                                                                     ജോർജ് തുമ്പയിൽ

error: Thank you for visiting : www.ovsonline.in