സമൂഹത്തിലെ അധാർമികതയ്ക്കെതിരെ  പ്രതികരിക്കാൻ യുവതലമുറയ്ക്ക് ചുമതലയുണ്ട്: പരിശുദ്ധ ബാവാ

കോട്ടയം: സമൂഹത്തിലെ അധാർമികതയ്ക്കെതിരെ മുഖം നോക്കാതെ പ്രതികരിക്കാൻ യുവതലമുറയ്ക്ക് ചുമതലയുണ്ടെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ. കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും തെറ്റു തിരുത്തുകയും ചെയ്യുകയാണ് കുട്ടികളുടെ വിജയത്തിനു മാതാപിതാക്കൾ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഓർത്തഡോക്സ് സഭ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദിക ട്രസ്റ്റി ഫാ.ഡോ. എം.ഒ.ജോൺ അധ്യക്ഷത വഹിച്ചു. ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ ബിഷപ് മാർ തോമസ് തറയിൽ, ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, ദേവലോകം അരമന മാനേജർ ഫാ. എം. കെ. കുര്യൻ, എം ജി ഒ സി എസ്എം മുൻ സ്റ്റുഡന്റ്സ് വൈസ് പ്രസിഡന്റ് നിമേഷ് തോമസ്, മാനേജിങ് കമ്മിറ്റിയംഗം ടോം കോര, യുവജന പ്രസ്ഥാനം കേന്ദ്ര സെക്രട്ടറി നിതിൻ മണക്കാടുമണ്ണിൽ എന്നിവർ പ്രസംഗിച്ചു.

പത്താം ക്ലാസ് മുതൽ സർവകലാശാല തലം വരെ വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കൈവരിച്ചവരും കലാ–കായിക രംഗങ്ങളിൽ മികവ് തെളിയിച്ചവരുമായ അറുനൂറിലധികം പേരെ ചടങ്ങിൽ ആദരിച്ചു

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in