യുവതലമുറ കാലഘട്ടത്തിന്‍റെ അനിവാര്യത : അല്‍ഫോന്‍സ്‌ കണ്ണന്താനം

തിരുവല്ല : നട്ടെലുള്ള യുവതലമുറ കാലഘട്ടത്തിന്‍റെ അനിവാര്യതയെന്നു കേന്ദ്ര ടൂറിസം സഹ മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച യുവജനവാരചരണത്തിന്‍റെ  സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

സമ്മേളനത്തിന് മുന്നോടിയായി സാമൂഹിക തിന്മകള്‍ക്കെതിരെ ഡോ.യുഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് നയിച്ച അതിജീവന പദയാത്ര പനയംപാല സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ നിന്ന് ആരംഭിച്ചു കറുകച്ചാലില്‍ സമാപിച്ചു.കേന്ദ്ര പ്രസിഡന്റ് ഡോ.യുഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു.ഡോ.ജോസഫ്‌ മാര്‍ ദിവന്നാസിയോസ് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു.ഡോ.എന്‍.ജയരാജ് എംഎല്‍എ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍,അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍,കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ.ഫിലിപ്പ് തരകന്‍,ജനറല്‍സെക്രട്ടറി ഫാ.അജി കെ തോമസ്‌,ട്രഷറര്‍ ജോജി പി തോമസ്‌,ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ബിജോഷ് തോമസ്‌,ഭദ്രാസന സെക്രട്ടറി മത്തായി ടി വര്‍ഗീസ്‌ എന്നിവര്‍ പ്രസംഗിച്ചു.

error: Thank you for visiting : www.ovsonline.in