യുവാക്കൾ നന്മയുടെ പാതയിൽ സഞ്ചരിക്കണം – ഡോ.മാത്യുസ് മാർ സേവേറിയോസ്

പിറവം – യുവാക്കൾ നന്മയുടെ പാതയിൽ സഞ്ചരിക്കണമെന്നും സത്യത്തിനും നീതിക്കും വേണ്ടി പ്രയ്നിക്കണമെന്നും കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ.മാത്യുസ് മാർ സേവേറിയോസ്. ഓർത്തഡോക്സ്  സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. പിറവം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സെന്ററിൽ നടന്ന സമ്മേളനത്തിൽ യുവജനപ്രസ്ഥാനം  ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ജോമോൻ  ചെറിയാൻ  അധ്യക്ഷത  വഹിച്ചു. തീർത്ഥാടനത്തിന്റെ വീഥികൾ എന്ന വിഷയത്തിൽ യുവജന പ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ.അജി.കെ.തോമസ് വിഷയവതരണം നടത്തി. ഫാ.സുരേഷ് കപ്പുച്ചിൻ ക്ലാസ്സ് നയിച്ചു . മലങ്കര സഭയ്ക്ക് അനുകൂലമായി ലഭിച്ച കോടതി വിധിയ്ക്ക് വേണ്ടി പ്രയ്നിച്ച കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ.മാത്യുസ് മാർ സേവേറിയോസ് തിരുമേനിയെ ഭദ്രാസന യുവജനപ്രസ്ഥാനത്തിന് വേണ്ടി കേന്ദ്ര കേന്ദ്ര  ജനറൽ സെക്രട്ടറി ഫാ.അജി.കെ.തോമസ് അച്ചൻ ആദരിച്ചു.  2016-17 വർഷത്തെ വാർഷിക പ്രവർത്തന റിപ്പോർട്ട്  യുവജനപ്രസ്ഥാനം ഭദ്രാസന ജനറൽ സെക്രട്ടറി ഗിവീസ് മർക്കോസ് അവതരിപ്പിച്ചു. അഭി.ഡോ.മാത്യുസ് മാർ സേവേറിയോസ് തിരുമേനിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ദീർഘകാലമായി സേവനം അനുഷ്ഠിച്ച് കൊണ്ടിരിക്കുന്ന വ്യക്തികളെ “പ്രണാമം” എന്ന പേരിൽ ചടങ്ങിൽ  ആദരിച്ചു, വികാരി ഫാ. യാക്കോബ് തോമസ് , ഭദ്രാസന സെക്രട്ടറി ഫാ.സി.എം.കുര്യാക്കോസ്, ഫാ.പി.യു.കുര്യാക്കോസ് പോത്താറയിൽ കോറെപ്പിസ്കോപ്പ, ഫാ.ഒ.പി. വർഗീസ്, ഫാ.ജോൺ തേനുങ്കൽ, ഫാ.ജോസഫ് മലയിൽ, ഫാ.വി.എ.മാത്യുസ്, യുവജന പ്രസ്ഥാനം കേന്ദ്ര ട്രഷറാർ ശ്രീ ജോജി പി. തോമസ്, യുവജനപ്രസ്ഥാനം കേന്ദ്ര കമ്മിറ്റി അംഗം ജാസ്മിൻ സെബാസ്റ്റ്യൻ, പിറവം യുവജനപ്രസ്ഥാനം യുണിറ്റ് സെക്രട്ടറി ജാക്സൺ കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു . ഭദ്രാസന കലാമേളയിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും 2016-17 വർഷത്തെ മികച്ച   യുണിറ്റുകളായി തെരഞ്ഞെടുത്ത  പിറവം കാതോലിക്കേറ്റ് സെന്റർ യുവജനപ്രസ്ഥാനത്തിനും  (ഒന്നാം സ്ഥാനം), കോലഞ്ചേരി  വലിയപള്ളി ( രണ്ടാം സ്ഥാനം ) യുവജനപ്രസ്ഥാനത്തിനും ഉള്ള പുരസ്ക്കാരവും വിതരണം ചെയ്തു .

error: Thank you for visiting : www.ovsonline.in