ഓർത്തഡോക്സ് സഭ ടൂവൂമ്പയിൽ പുതിയ കോൺഗ്രിഗേഷൻ ആരംഭിച്ചു

ബ്രിസ്‌ബേൻ: മലങ്കര ഓർത്തഡോക്സ് സഭയ്ക്കു കീഴിൽ ക്യുഎൻസ്ലാൻഡിലെ ടൂവൂമ്പയിൽ (Toowoomba, Queensland, Australia) പുതിയ കോൺഗ്രിഗേഷൻ പ്രഖ്യാപിത പരിശുദ്ധനായ പരിശുദ്ധ വട്ടശേരിൽ ഗീവര്ഗീസ് മാർ ദിവന്നാസിയോസ് പിതാവിൻ്റെ നാമത്തിൽ ഇടവക മെത്രാപോലിത്ത ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമാനസിൻ്റെ ആശീർവാദത്തോടെ ആരംഭിച്ചു. ഓസ്‌ട്രേലിയയിലെ എട്ടാമത്തെ കോൺഗ്രിഗേഷൻ ആണ് ഇത്.

2018 ജൂൺ മാസം മുതൽ എല്ലാ മാസവും വികാരി ഫാ. അജീഷ് വി അലക്സിന്റെ നേതൃത്വത്തിൽ പ്രാർത്ഥന യോഗങ്ങൾ നടന്നു വരുന്നു എങ്കിലും ഈ കോൺഗ്രിഗേഷൻ്റെ ഉത്ഘടനവും ആദ്യത്തെ കുർബാനയും പരിശുദ്ധ വട്ടശേരിൽ തിരുമേനിയുടെ പെരുന്നാളിനോട് അനുബന്ധിച്ചു മാർച്ച് മാസം 2 ആം തീയതി സൗത്ത് ടൂവൂബയിലെ സെന്റ് ജോൺസ് ചർച്ചിൽ (St. John’s Presbyterian Church, Cnr Cranley St & Geddes St, South Toowoomba QLD 4350) നടത്തപ്പെട്ടു. വികാരി കോൺഗ്രിഗേഷൻ്റെ ആദ്യത്തെ കുർബാന അർപ്പിക്കുകയും ഇടവക മെത്രാപ്പോലിത്താതിരുമനസിൻ്റെ ആശിർവാദ കല്പന വായിക്കുകയും ചെയ്തു. യോഗത്തിൽ കത്തോലിക്ക ഇടവക വികാരി ഫാ. തോമസ് അരീക്കുഴി ആശംസ പ്രസംഗം നടത്തി. ശ്രി ജെയ്സൺ പാറക്കൽ ജോണി ആണ് ഇടവകയുടെ സെക്രട്ടറി. ശ്രി മിഥുൻ പീറ്റർ, ശ്രി നിബിനു ടോം അലക്സ്, ശ്രി ജോബിൻ ജോൺ, ശ്രി. എൽദോ, ശ്രി ജിബി മാത്യൂസ് ജോർജ്, ശ്രി ആഷോൺ ഡോൺ, ശ്രി അലക്സ്, ശ്രി ജോഫിൻ കോര, ശ്രിമതി ടിന്റു ജെനിൻ എന്നിവർ കമ്മിറ്റ തലത്തിൽ നേതൃത്വം നൽകി. സഹോദരി സഭകളിലെ അംഗങ്ങളും പെരുന്നാൾ കുർബാനയിൽ സംബന്ധിച്ചു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in