നെച്ചൂരിൽ ഇരുളിന്‍റെ മറവിൽ വിഘടിത ആക്രമണം

നെച്ചൂർ സെന്‍റ്. തോമസ് ഓർത്തഡോക്സ്‌ ഇടവകയുടെ പ്രധാന പെരുന്നാളിന്‍റെ നക്ഷത്രശോഭ കണ്ട് വിഭ്രാന്തയിലും, നിരാശയിലുമായ വിഘടിത വിഭാഗം പ്രദേശത്തു രാത്രിയുടെ മറവു പറ്റി ഓർത്തഡോക്സ്‌ ഇടവക ട്രസ്റ്റിയുടെ വീട് ആക്രമിച്ചു. ഒറ്റപ്പെടുത്തിയും, ഭീഷണിപ്പെടുത്തിയും, ഊരു വിലക്കിയുമൊക്കെ നെച്ചൂരിലെ മലങ്കര സഭ വിശ്വാസികളുടെ നിച്ചയാഥർഢ്യത്തിനും, മുന്നേറ്റത്തിനും തടയിടാം എന്ന്‌ കരുതിയ വിഘടിത വിഭാഗത്തെ ഇന്നലത്തെ വൻ ജന പങ്കളിത്വത്തോടെ കൂടെ നടത്തപ്പെട്ട ആഘോഷപൂർവമായ വി.പ്രദക്ഷണം അസഹിഷ്‌ണതയുടെ പരകോടിയിൽ എത്തിച്ചതിന്‍റെ തെളിവായി ഇന്നലത്തെ നാണം കെട്ട ആക്രമണം.

ജൂലൈ 3-നു ശേഷം കൊലെഞ്ചേരി, ചാത്തമറ്റം, മുളക്കുളം, ത്രിക്കുന്നത് തുടങ്ങി ഓരോന്നായി പരാജയപ്പെട്ടു പിന്മാറുന്ന യാക്കോബായ വിഭാഗം തങ്ങളുടെ ജന്മവാസനയ്ക്കും, തലമുറ കൈമാറി തന്ന പാരമ്പര്യത്തിനും അനുസരിച്ചു ഓർത്തഡോക്സ്‌ വലിയ പള്ളിയുടെ വി.റാസയെ ശബ്ദരാവോത്തോടെ കൂടെ എതിരേറ്റു നെച്ചൂരിലും പ്രതീക്ഷ കാത്തു.

ആളുകളുടെ എണ്ണത്തിലും , പേശിബലത്തിലും, നാവിലെ വികിട സരസ്വതിയിലും വിശ്വാസം അർപ്പിച്ചു കക്ഷിവിരോധം മൂലം അന്ധരായ ഒറ്റബുദ്ധികളായ കുറെ യാക്കോബായ ഭീകരരെ ഭയപ്പെട്ടു മലങ്കര സഭയുടെ വിശ്വാസധീരരായ നസ്രാണി രക്തം പിന്മാറും എന്ന് മൗഢ്യമായി കരുതുന്നവർക്ക് വരാൻ പോകുന്ന ദിനങ്ങൾ അക്കമിട്ട മറുപടി തരും എന്നു അടിവരയിട്ടു ഓർമിപ്പിക്കുന്നു. അവസാന റൗണ്ട് വിശ്വാസംരക്ഷണ പോരാട്ടത്തിന് ഒരുങ്ങിയ മലങ്കര സഭയുടെ വിശ്വാസികളുടെ ഉള്ളിലെ ദിനതോറും ആളി പടരുന്ന പോരാട്ട വീര്യത്തെ നിങ്ങളുടെ ഭീഷണിക്കോ, അക്രമണത്തിനോ തടയിടാൻ കഴിയില്ല എന്ന് വരും മാസങ്ങൾ തെളിയിക്കും.

error: Thank you for visiting : www.ovsonline.in