കാലവിളംബം ഒഴിവാക്കണം :- ഓര്‍ത്തഡോക്സ് സഭ

പിറവം : മുളക്കുളം വലിയപളളി പൂട്ടി താക്കോല്‍ ഏറ്റെടുത്ത ആര്‍.ഡി.ഓയുടെ ഉത്തരവ് റദ്ദാക്കുന്നതും ഓര്‍ത്തഡോക്സ് സഭ നിയോഗിച്ച വികാരിക്ക് താക്കോല്‍ കൈമാറണമെന്ന് നിര്‍ദ്ദേശിക്കുന്നതുമായ ബഹു. ഹൈക്കോടതിയുടെ വിധി എത്രയും വേഗം നടപ്പിലാക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍.

സുവ്യക്തമായ കോടതിവിധി നടപ്പിലാക്കുന്നതില്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് അനാവശ്യ കാലവിളംബം വരുത്തുന്ന റവന്യൂ- പോലീസ് അധികാരികളുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും അകാരണമായി പൂട്ടിയിട്ട ദേവാലയം തുറന്ന് ആരാധന നടത്തുന്നതിനുളള സാഹചര്യം ഒരുക്കാന്‍ അധികൃതര്‍ സത്വര നടപടി കൈക്കൊളളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

error: Thank you for visiting : www.ovsonline.in