മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ – മെറിറ്റ് ഈവനിംഗ് 2017

കോട്ടയം :- എസ്എസ്ൽസി  മുതൽ  സർവ്വകലാശാലാതലം വരെയുള്ള പൊതു പരീക്ഷകളിൽ  മികച്ച വിജയം നേടിയവർക്കും കലാ, കായിക രംഗങ്ങളിൽ  മികവ് തെളിയിച്ചവരുമായ സഭാംഗങ്ങളെ ഓർത്തഡോക്സ് സഭ ആദരിക്കുന്നു. ഇവരെ അനുമോദിക്കുന്നതിന് മെയ് 24ന് 2 മണിയ്ക്ക് ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തിൽ  മെറിറ്റ് ഈവനിംങ് നടത്തും. അഭി. ഡോ.യൂഹാനോൻ മാർ  ദിയസ്കോറോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. പരി. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതിയൻ  കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഡോ. ടി. പി ശ്രീനിവാസൻ  പ്രഭാഷണം നടത്തും. അറിയിപ്പുകൾ ലഭിച്ചവർ  മെയ് 24ന് 1. 30ന് ബന്ധപ്പെട്ട രേഖകളുമായി കാതോലിക്കേറ്റ് ഓഫീസിലെത്തണമെന്ന് അസോസിയേഷൻ  സെക്രട്ടറി ബിജു ഉമ്മൻ  അറിയിച്ചു.

error: Thank you for visiting : www.ovsonline.in