ഓര്‍ത്തഡോക്‌സ് മര്‍ത്തമറിയം വനിതാ സമാജം 90-ാം സമ്മേളനം 16 മുതല്‍

പെരുമ്പാവൂര്‍ : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മര്‍ത്തമറിയം വനിതാ സമാജത്തിന്‍റെ 90-മത് അന്തര്‍ദ്ദേശീയ വാര്‍ഷിക സമ്മേളനം 16 മുതല്‍ 18 വരെ നടക്കും. അങ്കമാലി ഭദ്രാസനത്തിന്റെ ആതിഥേയത്വത്തില്‍ സമ്മേളനം മണ്ണൂര്‍ ക്രൈസ്റ്റ് നോളജ് സിറ്റി (വിമന്‍സ്) എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്നത്.

ബുധനാഴ്ച രാവിലെ എട്ടരയ്ക്ക് രജിസ്‌ട്രേഷന്‍ തുടങ്ങും. ഒമ്പതരയ്ക്ക് കൊടിയേറ്റം. തുടര്‍ന്ന് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. 11.30ന് ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത ‘പൊരുളിലേക്കുള്ള തീര്‍ത്ഥാടനം’ എന്ന വിഷയം അവതരിപ്പിക്കും. ഉച്ചയ്ക്ക് രണ്ടിന് ‘സോഷ്യല്‍ മീഡിയ’ എന്ന വിഷയത്തില്‍ ക്ലാസ്. വ്യാഴാഴ്ച രാവിലെ ഏഴരയ്ക്ക് ബൈബിള്‍ ക്ലാസ്, പതിനൊന്നരയ്ക്കും മൂന്നരയ്ക്കും വൈകിട്ട് ഏഴിനും പ്രഭാഷണങ്ങള്‍. വെള്ളിയാഴ്ച രാവിലെ പത്തിന് സമാപന സമ്മേളനവും കലാസന്ധ്യയും നടക്കും.

error: Thank you for visiting : www.ovsonline.in