വിദ്യാർത്ഥിപ്രസ്ഥാനം 2019-20 വർഷ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

ചെങ്ങന്നൂർ: മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ.മാത്യൂസ് മാർ  തീമോത്തിയോസ്തിരുമേനി ചെങ്ങന്നൂർ ബെഥേൽ അരമന പള്ളിയിൽ തുടക്കം കുറിച്ചു. മനുഷ്യ ജീവിതത്തിൽ ഏറ്റവും സുവർണ കാലം ആണ് വിദ്യാഭ്യാസ കാലഘട്ടം. നമ്മുടെ വളർച്ചയിൽ മാതാവിന്റെ കണ്ണുനീരും പിതാവിന്റെ വിയർപ്പും വിസ്മരിക്കരുത് എന്നും തിരുമേനി ഓർമ പെടുത്തി.
പ്രസ്തുത യോഗത്തിൽ ഭദ്രാസന വൈസ്. പ്രസിഡന്റ്‌. ഫാ. സ്റ്റീഫൻ വർഗീസ് അദ്ധ്യഷൻ ആയിരുന്നു. ഭദ്രാസന അഭ്യന്തര സുവിശേഷ സംഘം ഡയറക്ടർ ഫാ. തോമസ് കൊക്കാപ്പറമ്പിൽ, ഭദ്രാസന മാധ്യമ വിഭാഗം കോർഡിനേറ്റർ ശ്രീ. സജി പട്ടരിമഠം ആശംസകൾ അറിയിച്ചു. OCYM ഭദ്രാസന വൈസ്. പ്രസിഡന്റ് & ബെഥേൽ മാർ ഗ്രിഗോറിയോസ് ഇടവക വികാരിയുമായ ഫാ.ജാൾസൺ‌.പി.ജോർജ് സ്വാഗതവും ഭദ്രാസന MGOCSM ജനറൽ സെക്രട്ടറി ശ്രീ.ലിജോ രാജു കൃതജ്ഞത കരേറ്റുകയും ചെയ്തു. പ്രശസ്ത മാർഗ നിർദ്ദേശകനും കൗൺസിലറും& സഭാ മാനേജിംഗ് കമ്മിറ്റി അംഗവും ആയ ശ്രീ. അജി വർഗീസ് ബത്തേരി ക്ലാസ്സ്‌ നയിച്ചു.

വിദ്യാർത്ഥി പ്രസ്ഥാനം ഭദ്രാസന ജോയിന്റ്. സെക്രട്ടറി കുമാരി. ബ്ലെസി വർഗീസ്, ഡിസ്ട്രിക്ട് സെക്രട്ടറിമാരായ ശ്രീ. ഷിജോ ഈശോ, ശ്രീ. ബിബിൻ ബേബി, ശ്രീ. ഷൈജു. കെ. മാത്യു, ശ്രീ.എവിൻ.വി. കോശി. കുമാരി. അഞ്ജു എലിസബെത്, വിദ്യാർത്ഥി പ്രസ്ഥാനം കേന്ദ്ര കമ്മിറ്റി അംഗം ശ്രീ. ബെറിൻ ബേബി മോനച്ചൻ, ബാലസമാജം ജനറൽ സെക്രട്ടറി ശ്രീ. സാജൻ സാമുവേൽ,OCYM ഡിസ്ട്രിക്ട് സെക്രട്ടറിമാരായ ശ്രീ. അജയ്,ശ്രീ.സജു, ശ്രീ.അഖിൽ എന്നിവർ നേതൃത്വം നൽകി ഭദ്രാസന ആഭ്യന്തര സുവിശേഷ സംഘം സെക്രട്ടറി. ഡോ. ജിബി ജോർജ്,MGOCSM മുൻ കേന്ദ്ര പ്രവർത്തകൻ ശ്രീ. ഷാജൻ മാത്യു പേരിശ്ശേരി, മുൻ കേന്ദ്ര കമ്മിറ്റി അംഗവും നിരണം ഭദ്രാസന അംഗവുമായ ശ്രീ. ഷിജോ.കെ.ഗീവർഗീസ്, OCYM തുമ്പമൺ ഭദ്രാസന ഓർഗനൈസർ ശ്രീ.ഗീവർഗീസ് ബിജി എന്നിവർ സന്നിഹിതർ ആയിരുന്നു. ഭദാസനത്തിന്റെ വിവിധ യൂണിറ്റുകളിൽ നിന്ന് 175 വിദ്യാർത്ഥികൾ പങ്കെടുത്തു.

error: Thank you for visiting : www.ovsonline.in