മത്തിക്കെരെ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോൿസ് ദേവാലയ കൂദാശ മെയ് 26 മുതൽ 28 വരെ.

ബംഗളുരു: പുതുക്കി പണിത മത്തിക്കെരെ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോൿസ് ദേവാലയ കൂദാശ മെയ് 26 മുതൽ 28 വരെ കൊച്ചി ഭദ്രാസനാധിപൻ അഭി: യാക്കൂബ് മാർ ഐറേനിയോസ്, ഡൽഹി ഭദ്രാസനാധിപൻ അഭി: യൂഹാനോൻ മാർ ദിമിത്രിയോസ്, ബാഗ്ലൂർ ഭദ്രാസനാധിപൻ അഭി: അബ്രഹാം മാർ സെറാഫിം എന്നി മെത്രോപ്പോലീത്താമാരുടെ മുഖ്യ കാർമീകത്വത്തിൽ നടത്തപ്പെടും.

2 ഘട്ടങ്ങളായി നടത്തപ്പെടുന്ന ദേവാലയ കൂദാശയുടെ ആദ്യ ഘട്ടം മെയ് 26 നു വൈകിട്ട് 6 മണിക്കും രണ്ടാം ഘട്ടം മെയ് 27 രാവിലെ 6 .30 മുതലും നടത്തപ്പെടും. അന്നേ ദിവസം അഭി. മെത്രാപോലിത്തമാരുടെ മുഖ്യ കാർമീകത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും പൊതുസമ്മേളനവും നടത്തപ്പെടും.

 

error: Thank you for visiting : www.ovsonline.in